Farmers Protest Day 5 Updates: വെള്ളിയാഴ്ച  നടത്തിയ ഭാരത് ബന്ദിന് ശേഷം വരും ദിവസങ്ങളില്‍  പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മോർച്ച (Samyukt Kisan Morcha - SKM) പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Farmers’ Protest: കർഷക സമരം ശക്തമാക്കും, വാഗ്ദാനലംഘനത്തിന് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എസ്‌കെഎം  


സമരം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ന് ഉത്തര്‍ പ്രദേശിലെ മുസാഫർനഗറിൽ സംയുക്ത് കിസാൻ മോർച്ച മഹാ പഞ്ചായത്ത് (യോഗം) സംഘടിപ്പിക്കും. കൂടാതെ ഹരിയാനയിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തും. ഹരിയാന-പഞ്ചാബ്  ശംഭു അതിർത്തിയില്‍ അംബാലയ്ക്ക് സമീപം കർഷകർ തങ്ങളുടെ  പ്രതിഷേധം തുടരുകയാണ്.


Also Read:  Arvind Kejriwal: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഡൽഹി കോടതിയിൽ ഹാജരാകും
 
MSP യുടെ നിയമപരമായ ഗ്യാരണ്ടിക്ക് പുറമെ, തങ്ങളുടെ മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭം കര്‍ഷകര്‍ തുടരുകയാണ്. പഞ്ചാബിൽ നിന്നുള്ള കർഷകർ ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് ആരംഭിച്ചിരുന്നു, എന്നാൽ ഹരിയാന-പഞ്ചാബിലെ ശംഭു, ഖനൗരി അതിർത്തികളിൽ സുരക്ഷാസേന ഇവരെ  തടഞ്ഞതോടെ അന്നുമുതൽ രണ്ട് അതിർത്തികളിലും പ്രതിഷേധക്കാർ തമ്പടിച്ചിരിയ്ക്കുകയാണ്. കർഷകർ ഡൽഹിയിലേക്ക് വരുന്നതിൽ ഉറച്ചുനിൽക്കുമ്പോള്‍ ഇതു വിധേനയും അവരെ തടുക്കുക എന്നതാണ് പോലീസ് ലക്ഷ്യമിടുന്നത്. 


ഇത്തവണ കര്‍ഷക സമരം ആരംഭിച്ചതിന് ശേഷം ഇതുവരെ 2 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രതിഷേധത്തിന്‍റെ നാലാം ദിവസമായ വെള്ളിയാഴ്ച ശംഭു അതിർത്തിയിൽ പ്രതിഷേധക്കാർക്കിടയിലുണ്ടായിരുന്ന 63 കാരനായ കർഷകൻ ഹൃദയാഘാതം മൂലം മരിച്ചു. 
 
കർഷക സമരത്തിനിടെ ശംഭു അതിർത്തിയിൽ ചുമതലയില്‍ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ഹീരാലാൽ അന്തരിച്ചു. അദ്ദേഹത്തിന് 52 ​​വയസായിരുന്നു. ഡ്യൂട്ടിക്കിടെ സബ് ഇൻസ്പെക്ടർ ലാലിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായതായി റിപ്പോർട്ടുകൾ പറയുന്നു. ഉടൻ തന്നെ അംബാല സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  


അതേസമയം, സർക്കാരും കർഷകരും തമ്മിലുള്ള നാലാം വട്ട ചർച്ച ഫെബ്രുവരി 18ന് നടക്കും. ഇതിനു മുന്നോടിയായി ഭാരതീയ കിസാൻ യൂണിയൻ (BKU) കൂടുതൽ തന്ത്രങ്ങൾ പ്ലാന്‍ ചെയ്യുന്നതിനായി മുസാഫർനഗറിലെ സിസൗലിയിൽ ഒരു മഹാപഞ്ചായത്ത് സംഘടിപ്പിക്കും. കൂടാതെ, ഇന്ന് മുതൽ പഞ്ചാബിൽ ബിജെപിയുടെ മൂന്ന് വലിയ നേതാക്കളുടെ വീടുകൾ കർഷകർ വളയുമെന്നാണ് സൂചനകള്‍. 


'സർക്കാരും പ്രതിഷേധിക്കുന്ന കർഷക സംഘടനകളും തമ്മിൽ നടക്കുന്ന യോഗങ്ങളിൽ നിന്ന് പ്രതീക്ഷയില്ല. എങ്കിലും കര്‍ഷകര്‍ സമാധാനപരമായി പ്രതിഷേധം തുടരും. ഞങ്ങൾ ശംഭു അതിർത്തിക്കപ്പുറത്തേക്ക് നീങ്ങില്ല, യോഗങ്ങൾ തുടരട്ടെ. ആരുടെയും അവകാശങ്ങൾ തട്ടിയെടുക്കാനല്ല, ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്', ശംഭു അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് കർഷക നേതാവ് ഗുർനൈൽ സിംഗ് ഗിൽ പറഞ്ഞു 


2020-21 ലെ ഡൽഹി അതിർത്തികളിലെ സമരം അവസാനിച്ചപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ കേന്ദ്രസർക്കാർ കർഷകരുടെ പ്രശ്‌നങ്ങളെ വിലകുറച്ച് കാണുകയാണ് എന്നാണ് കര്‍ഷകരുടെ ആരോപണം.  നരേന്ദ്രമോദി സർക്കാർ കർഷകരുടെ പ്രശ്‌നങ്ങളെ മനഃപൂർവം അവഗണിക്കുകയും താൻ സത്യസന്ധനും ആത്മാർത്ഥനുമാണെന്ന് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുകയാണ്.  2021 ഡിസംബറിൽ എംഎസ്‌പിയടക്കം മറ്റ് ആവശ്യങ്ങൾക്കുമായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പും കര്‍ഷകര്‍ പരാമർശിച്ചു. പിന്നീട് ഏഴ് മാസത്തിന് ശേഷം, എംഎസ്‌പി നൽകുന്നതിന് എതിരായി പരസ്യമായി അവർ ഒരു കമ്മിറ്റി രൂപീകരിച്ചു. കൂടാതെ വിള വൈവിധ്യവൽക്കരണവും സീറോ ബജറ്റ് പ്രകൃതി കൃഷിയും അതിന്‍റെ അജണ്ടയിൽ ചേർത്തുവെന്നും എസ്കെഎം ആരോപിച്ചു.


ചര്‍ച്ചകള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിയ്ക്കുന്നത്.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.