New Delhi: രാജ്യത്തെ വിവിധ കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലെ ജന്തർ മന്തറിൽ നടത്താന്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്ന  മഹാപഞ്ചായത്തിന് മുന്നോടിയായി തലസ്ഥാനത്ത് സുരക്ഷ  വര്‍ദ്ധിപ്പിച്ച് ഡല്‍ഹി പോലീസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ  ഗാസിപൂർ ബോര്‍ഡര്‍,  സിന്ധു ബോര്‍ഡര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. അതിര്‍ത്തികളില്‍നിന്നും 
തലസ്ഥാനത്തേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ടെന്നും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥർ കനത്ത ജാഗ്രതയിലാണ് എന്നും അധികൃതര്‍ വ്യക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളിലെ റോഡില്‍ നിരവധി സ്ഥലങ്ങളില്‍ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതിനാൽ ഡൽഹിയുടെ പല ഭാഗങ്ങളിലും ഗതാഗതത്തെ ബാധിച്ചേക്കാമെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.


Also Read:  Farmers Protest: ലഖിംപൂർ ഖേരിയില്‍ 75 മണിക്കൂര്‍ നീളുന്ന കര്‍ഷക പ്രതിഷേധം 


ഡല്‍ഹിയില്‍ യാത്രക്കാര്‍ ഒഴിവാക്കേണ്ട റൂട്ടുകൾ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം  ഡല്‍ഹി പോലീസ് ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടികളാണ് ഡല്‍ഹി പോലീസ് കൈക്കൊണ്ടിരിയ്ക്കുന്നത്.  


തൊഴിലില്ലായ്‌മയ്‌ക്കെതിരെയാണ് രാജ്യത്തെ കർഷകർ ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനം നടത്തുക. സംയുക്ത കിസാൻ മോർച്ചയും മറ്റ് നിരവധി കർഷക സംഘങ്ങളും  പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.


40 ഓളം കർഷക സംഘടനകൾ ചേര്‍ന്ന ഒരു വലിയ ഗ്രൂപ്പാണ് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം).  ഇവരുടെ പ്രധാന ആവശ്യം വിളകൾക്ക് എംഎസ്‌പി  ശരിയായി നടപ്പാക്കണം എന്നതാണ്.  കേന്ദ്രസർക്കാരിന്‍റെ നെല്ലു സംഭരണ ​​നയത്തിനെതിരെ തെലങ്കാന നേതാക്കൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികൈത് പങ്കുചേരുകയും രാജ്യത്ത് മറ്റൊരു കര്‍ഷക പ്രതിഷേധം ആവശ്യമാണെന്നും പറഞ്ഞിരുന്നു.  
കർഷകരുടെ പ്രശ്‌നങ്ങൾക്കായി പോരാടുന്ന എല്ലാസംസ്ഥാന  മുഖ്യമന്ത്രിമാരെയും കർഷക സംഘടനയായ സംയുക്ത് കിസാൻ മോർച്ച പിന്തുണയ്ക്കുമെന്നും ടികൈത്  അഭിപ്രായപ്പെട്ടിരുന്നു,  


കഴിഞ്ഞ 18, 19, 20 ദിവസങ്ങളില്‍  ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയില്‍  75 മണിക്കൂര്‍ നീളുന്ന കര്‍ഷക പ്രതിഷേധം നടന്നിരുന്നു. കർഷക നേതാവ് രാകേഷ് ടികൈതിന്‍റെ നേതൃത്വത്തില്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്. 


കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങൾക്കെതിരായ കര്‍ഷക പ്രക്ഷോഭത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക, ഒരു വർഷം നീണ്ടുനിന്ന സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 75 മണിക്കൂര്‍ നീളുന്ന പ്രതിഷേധം സംഘടിപ്പിച്ചത്.  


പാര്‍ലമെന്‍റ്  പാസാക്കിയ കര്‍ഷക ബില്ലിനെതിരെ ഒരു  വര്‍ഷം നീളുന്ന പ്രക്ഷോഭമാണ് കര്‍ഷക  സംഘടനകള്‍ നടത്തിയത്.  പ്രതിഷേധത്തിനിടെ നിരവധി കര്‍ഷകര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.