Farmers Tractor Rally: Delhi യിൽ കർഷകരും പൊലീസും തമ്മിൽ തെരുവ് യുദ്ധം; കർഷക സമരം പുതിയ തലത്തിലേക്ക്
Tractor Parade മായിയെത്തിയ കർഷകർ Delhi Police മായി ഏറ്റമുട്ടുന്നു. കർഷകർ ഡൽഹി നഗരത്തിന്റെ മധ്യഭാഗത്ത് എത്തുകയായിരുന്നു
New Delhi: രാജ്യ തലസ്ഥാനം പുകുയന്നു. Tractor Parade മായിയെത്തിയ കർഷകർ Delhi Police മായി ഏറ്റമുട്ടുന്നു. ഡൽഹി അതിർത്തിയായ സിങ്കു ത്രിക്രി പ്രദേശങ്ങളിൽ നിന്നുള്ള കർഷകർ രാജ്യതലസ്ഥാന നഗര മധ്യത്തിൽ എത്തി. സിങ്കുവിൽ നിന്നുള്ള കർഷകർ കർണാലിൽ ഏറ്റുമുട്ടിയപ്പോൾ കർഷകർ പിരിഞ്ഞ് പോകുകയായിരുന്നു. എന്നാൽ അതേസമയം മറ്റ് രണ്ട് അതിർത്തികളിൽ നിന്നെത്തിയ കർഷകർ ഡൽഹി നഗരത്തിന്റെ മധ്യഭാഗത്ത് എത്തുകയായിരുന്നു.
കർഷകരുടെ മാർച്ച് (Farmers Protest) പ്രക്ഷോഭമായത് മറ്റ് അതിർത്തികളിൽ നിന്നെത്തിയ കർഷകർ ഡൽഹിയുടെ നഗരമധ്യത്തിൽ എത്തിയതിനെ തുടർന്നാണ്. എന്നാൽ പഴുതടുച്ചുള്ള സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയ ഡൽഹി അതിർത്തികളിൽ നിന്ന് എങ്ങനെയാണ് കർഷകർ നഗരത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഐടിഒയിൽ പ്രവേശിച്ച മാർച്ചാണ് യാഥാർത്തിൽ പ്രക്ഷോഭമായി മാറിയത്. ഐടിഒയിൽ കർഷകർ എത്തിയതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ച്. തുടർന്ന് കർഷക ട്രാക്ടർ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. ഗാസിപൂരിൽ നിന്നുള്ള കർഷക സമരാനുകൂലിലകളായിരുന്നു ഡൽഹി ഐടിഒയിൽ എത്തിയത്.
എന്നാൽ പ്രകോപിതാരായ കർഷകർ (Farmers) ട്രാക്ടർ ഉപയോഗിച്ച് വീണ്ടും തിരിച്ചടിക്കുകയായിരുന്നു. ട്രാക്ടറുകൾ ഉപയോഗിച്ച് ഭയനാകമായ സന്ദർഭങ്ങൾ സൃഷ്ടിച്ച് ഐടിഒ കീഴ്ടക്കുകയായിരുന്നു കർഷകർ. അതേസമയം അവിടെ നിന്ന് തുടർന്ന മാർച്ച് ചെങ്കോട്ടയിൽ നീങ്ങുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് വൻ ഭീങ്കരന്തരീഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതോടൊപ്പം നോയിഡ അതിർത്തിയിലും കർഷകരും.
ALSO READ: Tractor rally: കർഷകരെ പിരിച്ച് വിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
എന്നാൽ പ്രക്ഷോഭത്തിന് കാരണക്കാരായ കർഷകക സംഘടനയെ തള്ളി സയുക്ത കർഷക സംഘടനകൾ (Farmers Union). ബി.കെ.യു ഉഗ്രഹാൻ, കിസാൻ മസ്ദൂർ, എന്നീ സംഘടനകളാണ് ആക്രമത്തിന് പ്രേരിപ്പിച്ചതെന്ന് സമര സമിതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...