ഇന്ന് മുതൽ ടോൾ പ്ലാസകളിൽ FASTag നിർബന്ധം
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് (FASTag) നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും രണ്ട് തവണയായി അതായത് ഫെബ്രുവരി 15 വരെ ഇളവ് നീട്ടുകയായിരുന്നു.
ഇന്നുമുതൽ ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് (FASTAG)നിര്‍ബന്ധം. ഇതോടെ മൂന്നുതവണയായി നീട്ടിനല്‍കിയ ഇളവ് അവസാനിക്കും. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഇനി ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി വരും. രാജ്യത്ത് ഫാസ്ടാഗ് 2019 ജനുവരി ഒന്നിനാണ് നടപ്പിലാക്കിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് (FASTag) നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും രണ്ട് തവണയായി അതായത് ഫെബ്രുവരി 15 വരെ ഇളവ് നീട്ടുകയായിരുന്നു. ടോള്‍ ബൂത്തിലെ പണം നല്‍കാവുന്ന ലൈനുകള്‍ ഇനിമുതല്‍ ഉണ്ടാകില്ല.
Also Read: FASTag: ഫെബ്രുവരി 15മുതല്‍ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം
ഫാസ്ടാഗ് വരുന്നതോടെ നീണ്ട ലൈനുകൾ ഒഴിവായി വെറും മൂന്നു സെക്കന്റുകൊണ്ട് പണമടച്ച് വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ കടക്കാം. ആര്‍എഫ്‌ഐഡി റീഡിംഗിലെ പ്രശ്‌നങ്ങളും സാങ്കേതിക തകരാറുകള്‍ക്കും ഒപ്പം അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതികളും ഉണ്ട്. പഴയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗെടുക്കാന്‍ ടോള്‍ പ്ലാസകളിലും (Toll Plaza) 23 ബാങ്കുകളുടെ ശാഖകളിലും ഓണ്‍ലൈന്‍ പെയ്‌മെന്റ് ആപ്പുകളിലും സൗകര്യമുണ്ട്. അക്കൗണ്ടുകളില്‍ മതിയായ പണമില്ലാതെ വാഹനം ടോള്‍ ഗേറ്റില്‍ കുടുങ്ങിയാല്‍ ഉടമകള്‍ ഇരട്ടി തുക നല്‍കേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.