മകളെ ബലിനൽകിയാൽ സമ്പത്ത് വർധിക്കുമെന്ന മന്ത്രവാദിനിയുടെ വാക്ക് വിശ്വസിച്ച് വെറും 14 വയസുള്ള സ്വന്തം മകളെ കൊലപ്പെടുത്തി പിതാവ്. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കർഷകനായ പനീർശെൽവമാണ് അറസ്റ്റിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞമാസം 18 നാണ് മകളെ വീട്ടിൻ്റെ അടുത്തുള്ള തോട്ടത്തിൽ കഴുത്തിൽ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തനിക്കൊന്നുമറിയാത്ത രീതിയിലായിരുന്നു പനീർശെൽവത്തിൻ്റെ പെരുമാറ്റം.മാത്രമല്ല കുട്ടി ലൈംഗീകപീഡനത്തിനിരയായെന്ന് വരെ ആക്ഷേപമുയർത്തി. എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ലൈംഗികപീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായി.


Also Read: ഉത്ര വധം, സൂരജിൻ്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ


തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പനീർശെൽവമാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.ബന്ധുവായ രവി എന്നയാളുടെ സഹായത്താലാണ് കൊലപാതകം നടത്തിയതെന്നും, മന്ത്രവാദിനിയുടെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും പനീർശെൽവം മൊഴി നൽകി. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ മന്ത്രവാദിനിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.