ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് സൂരജിൻ്റെ അമ്മയെയും സഹോദരിയെയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി സൂരജിൻ്റെ അച്ഛനെയും അറസ്റ്റ് ചെയ്തിരുന്നു. സുരേന്ദ്രൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയുടെയും, സഹോദരിയുടെയും അറസ്റ്റ്.
അടൂർ പാറക്കോട്ടിലെ വീട്ടിൽ വച്ചാണ് കൊല്ലത്തുനിന്നുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ കൊട്ടാരക്കര ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ കൊണ്ടുപോയി. തെളിവുകൾ നശിപ്പിച്ചതിനും ഗാർഹിക പീഡനത്തിനുമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Also Read: ഉത്രയുടെ ആഭരണങ്ങള്‍ കണ്ടെടുത്തു; സൂജരിന്‍റെ പിതാവ് അറസ്റ്റില്‍!!
ഉത്രയെ കൊലപ്പെടുത്തിയതിൽ ഇവർക്ക് പങ്കുണ്ടോയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഏകദേശം 108 പവനോടം സ്വർണം ഉത്രയ്ക്ക് കുടുംബം നൽകിയിരുന്നു. ഇതിൽ 38 പവൻ സ്വർണം മാത്രമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ബാക്കി സ്വർണ്ണത്തെക്കുറിച്ചും അന്വേഷണം നടത്തും.