ശൌര്യം കൂടുതലുള്ള മൃഗമാണ് കടുവ.  നമ്മൾ പൊതുവേ കടുവയെ ശാന്തമായി കാണുന്നത് കൂട്ടിൽ മാത്രമാണ് അല്ലെ.  എന്നാൽ കൂട്ടിലാണെങ്കിലും ദേഷ്യം വന്നാൽ കടുവ തനി സ്വഭാവം കാണിക്കും.  അങ്ങനൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Indian Foreign Service ഉദ്യോഗസ്ഥനായ പ്രവീൺ അംഗുസ്വാമിയുടേതാണ് ഈ വീഡിയോ.  കടുവയുടെ കട്ടലിപ്പ് നേരിൽ കണ്ടുവെന്നാണ് അദ്ദേഹം കുറിച്ചത്. നൈനിറ്റാൾ മൃഗശാലയിൽ നിന്നുള്ള video യാണിത്.  എന്തിനാണ് കക്ഷി ഇത്ര കലിപ്പ് കാണിക്കുന്നത് എന്ന് അറിയില്ല എങ്കിലും കക്ഷി നല്ല ചൂടിലാണ്.  ദേഷ്യം അടക്കാൻ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടക്കുന്നുണ്ടെങ്കിലും ഒരു കാര്യവുമില്ല.  


Also read: viral video: വെള്ളം ചോദിച്ചു വാങ്ങി കുടിക്കുന്ന അണ്ണാൻ..! 


ഒടുവിൽ ദേഷ്യം അടങ്ങാതെ സംരക്ഷണ വേലിയിലേക്ക് ചാടികയറാനും കക്ഷി ശ്രമം നടത്തുന്നുണ്ട്.  ഇതിനിടയിലുള്ള ഗർജനം അതൊന്നു കേൾക്കേണ്ടത് തന്നെയാണ്.  അക്ഷരാർത്ഥത്തിൽ നമ്മൾ ഞെട്ടിപ്പോകും.  വിറച്ചുകൊണ്ടാണ് ഈ വീഡിയോ എടുത്തതെന്നും പ്രവീൺ പറഞ്ഞിട്ടുണ്ട്.  സംരക്ഷണ വെലിയുണ്ട് എന്ന കാര്യംപോലും ഓർമ്മിക്കാതെ ഞങ്ങൾക്കെതിരെ പാഞ്ഞടുക്കുകയാണ് കക്ഷിയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.  


ഈ വീഡിയോ കണ്ടവരെല്ലാം കടുവയുടെ കലിപ്പിന്റെ കാരണം അന്വേഷിക്കുകയാണ്.  വീഡിയോ കാണാം...