viral video: വെള്ളം ചോദിച്ചു വാങ്ങി കുടിക്കുന്ന അണ്ണാൻ..!

വെള്ളക്കുപ്പിയുമായി നടന്നുപോകുന്ന ആളിനോട് വെള്ളത്തിനായി പിൻകാലുകളിൽ നിവർന്ന് നിന്ന് മുൻകാലുകൾ ഉയർത്തിയായിരുന്നു അണ്ണാൻ വെള്ളം ചോദിച്ചത്.  

Last Updated : Jul 17, 2020, 02:10 PM IST
viral video: വെള്ളം ചോദിച്ചു വാങ്ങി കുടിക്കുന്ന അണ്ണാൻ..!

ദാഹിച്ചു വലഞ്ഞ അണ്ണാൻ വെള്ളക്കുപ്പിയുമായി പോകുന്ന ആളുടെ കയ്യിൽ നിന്നും വെള്ളം വാങ്ങികുടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

 

 

വെള്ളക്കുപ്പിയുമായി നടന്നുപോകുന്ന ആളിനോട് വെള്ളത്തിനായി പിൻകാലുകളിൽ നിവർന്ന് നിന്ന് മുൻകാലുകൾ ഉയർത്തിയായിരുന്നു അണ്ണാൻ വെള്ളം ചോദിച്ചത്.  അണ്ണാന്റെ രീതികൾ കണ്ട് സംശയം തോന്നിയാ ആൾ കയ്യിലുണ്ടായിരുന്ന വെള്ളം പകർന്നു നൽകുകയായിരുന്നു.  ആ ഒരു കുപ്പിവെള്ളം മുഴുവനും  അകത്താക്കിയ ശേഷമാണ് അണ്ണാൻ പിന്മാറിയത്.  

Also read: യുവത്വം നിലനിർത്താൻ നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കൂ..! 

വെള്ളം കൊടുക്കുന്ന ആളെ കാണാൻ സാധിക്കുന്നില്ല.  വീഡിയോ  പങ്കുവെച്ചിരിക്കുന്നത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്.  സംഭവം എവിടെയാണെന്ന് വ്യക്തമല്ല.  

Trending News