ന്യൂഡൽഹി:  കോറോണ വൈറസിനെ തുരത്താനുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രിയ്ക്ക് ഐക്യദാര്‍ഢ്യവുമായി മാതാവ് ഹീരാ ബെനും.  


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


പ്രധാനമന്ത്രിയോടൊപ്പം രാജ്യം മൊത്തം നിന്നപ്പോൾ കൃത്യ സമയം വീട്ടിൽ ദീപം തെളിയിച്ച് മറ്റ് ലൈറ്റുകളെല്ലാം അണച്ച് മൺചിരാത് കത്തിച്ചുകൊണ്ടാണ് മാതാവ് ഹീരാ ബെൻ  ഐക്യദാര്‍ഢ്യവുമായി എത്തിയത്. 


Also read: ഏറ്റെടുത്ത് രാജ്യം; ഐക്യദീപം തെളിയിച്ച് ജനകോടികൾ 


ജനതാകര്‍ഫ്യൂ ദിനത്തില്‍ കയ്യടിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിക്കാനും ഹീരാബെൻ മറന്നില്ല.  കൂടാതെ പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് 25,000 രൂപ സംഭാവനയും നല്‍കി. ഇതിന് പിന്നാലെയാണ് ദീപം തെളിയിച്ച് രാജ്യത്തിനൊപ്പമെന്ന് കാണിച്ചിരിക്കുന്നത്. 


അതേസമയം കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്യാനം ചെയ്ത ദീപം തെളിയിക്കല്‍ ഏറ്റെടുത്ത് കോടിക്കണക്കിന് ജനങ്ങള്‍ വീട്ടിലെ ലൈറ്റുകള്‍ അണച്ച് രാജ്യത്തിനായി വിളക്ക് തെളിയിച്ചു.