ന്യൂഡൽഹി:   ഫ്രാന്‍സില്‍ നിന്നും 36 ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്ന റാഫേല്‍ കരാറില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഫ്രഞ്ച് പ്രതിനിധി ഴീന്‍ യുവ്‌സ് ലെഡ്രിയാനും ഒപ്പുവെച്ചു.  58000 കോടി രൂപയാണ് ഇതിനായി മുടക്കുന്നത്. തുകയുടെ 15 ശതമാനം മുൻകൂറായി ഫ്രാൻസിന് നൽകണം.


COMMERCIAL BREAK
SCROLL TO CONTINUE READING

36 ജെറ്റുകൾക്ക് 12 ബില്യൺ ഡോളറായിരുന്നു (1200 കോടി) ഫ്രാൻസ് ആദ്യം മുന്നോട്ടുവെച്ച തുക. കഴിഞ്ഞവർഷം നടത്തിയ പാരിസ് സന്ദർശനത്തിൽ 36 ജെറ്റുകൾ ഓർഡർ ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം 120 ജെറ്റുകൾ വാങ്ങുന്നതിനായിരുന്നു തീരുമാനമെടുത്തിരുന്നത്. എന്നാൽ വില സംബന്ധിച്ച് തർക്കം തുടർന്നതിനാൽ വിമാനത്തിന്‍റെ എണ്ണത്തിൽ കുറവുവരികയായിരുന്നു. ജനുവരിയിൽ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒലാൻഡെയുമായി നടത്തിയ ചർച്ചയിലും വില സംബന്ധിച്ച് തീരുമാനമായിരുന്നില്ല.


ദാസോൾട്ട് ഏവിയേഷനാണ് റാഫേൽ ജെറ്റുകൾ നിർമിക്കുന്നത്. പഴക്കം ചെന്ന പോർവിമാനങ്ങൾ പിൻവലിക്കാൻ വ്യോമസേന നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. 2017 മുതൽ പഴയ വിമാനങ്ങൾ പിൻവലിച്ചു തുടങ്ങണമെന്നാണ് വ്യോമസേന ആവശ്യപ്പെടുന്നത്.


അതേസമയം റാഫേല്‍ വിമാനങ്ങള്‍ ലഭിച്ചാല്‍ വ്യാമസേനയ്ക്കു കൂടുതല്‍ കരുത്താര്‍ജിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നത്. മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ 126 വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. അത് വെട്ടിചുരുക്കി 36 എണ്ണത്തില്‍ എത്തിക്കുകയായിരുന്നു. കരാര്‍ ഒപ്പിട്ടതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവുമധികം ആയുധം വാങ്ങുന്ന രാജ്യമാകും. പ്രധാനമായും റഷ്യ, അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ആയുധങ്ങള്‍ വാങ്ങാറുള്ളത്.


പഴക്കം ചെന്ന പോര്‍വിമാനങ്ങള്‍ പിന്‍വലിക്കാന്‍ വ്യോമസേന നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. 2017 മുതല്‍ പഴയ വിമാനങ്ങള്‍ പിന്‍വലിച്ചു തുടങ്ങണമെന്നാണ് വ്യോമസേന ആവശ്യപ്പെടുന്നത്.