ന്യൂഡൽഹി: കർഷക സമരത്തെ തുടർന്ന് കേന്ദ്ര സർക്കാർ റദ്ദാക്കാൻ ആവശ്യപ്പെട്ട അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചു. രാജ്യ വിരുദ്ധ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി വേണമെന്ന് ട്വിറ്ററിനോട്(Twitter) ആവശ്യപ്പെട്ടത്. അക്കൗണ്ടുകളിലെ ഖലിസ്ഥാൻ,പാക് ബന്ധങ്ങൾ എന്നിവ നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാ​ഗം കണ്ടെത്തിയിരുന്നു. കേന്ദ്രസർക്കാർ നൽകിയ 1435 പേരുടെ പട്ടകയിൽ 1398 പേരുടെ അക്കൗണ്ടും ട്വിറ്റർ റദ്ദാക്കി. ഖാലിസ്ഥാൻ ബന്ധം വ്യക്തമായ 1178 ട്വിറ്റർ ഹാൻഡിലുകളും ബ്ലോക് ചെയ്തവയിൽ പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Mangaluru Ragging Case: പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ


 


ഇവയ്‌ക്കൊപ്പം 257 അക്കൗണ്ടിൽ മോദി(PM Modi) സർക്കാറിന്റെ കർഷകവംശഹത്യ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു. ഇതിലെ 220 എണ്ണവും റദ്ദാക്കി.
ട്വിറ്റർ അധികൃതരെ നേരിട്ട് വിളിപ്പിച്ച് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് നടപടി. കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദാണ് ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയത്. അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ മറ്റൊരു നിലപാടും സ്വീകരിച്ചാൽ ട്വിറ്റർ ഇവിടെ പ്രവർത്തിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന മുന്നറിയിപ്പാണ് ട്വിറ്ററിനെ അടിയന്തിര നടപടിക്ക് പ്രേരിപ്പിച്ചത്. മാദ്ധ്യമ പ്രവർത്തകരുടെ ഉൾപ്പെടെ അക്കൗണ്ടുകൾ നീക്കം ചെയ്യാനാകില്ലെന്ന നിലപാടായിരുന്നു ട്വിറ്റർ നേരത്തെ സ്വീകരിച്ചത്.


ALSO READ: Gold Smuggling Case: ED യുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് M. Shivashankar


കർഷക സമരത്തിനിടയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഹാഷ്ടാ​ഗുകൾ ഇതിനിടയിൽ പലരും നീക്കം ചെയ്തിരുന്നു. ട്വിറ്ററിൽ(Twitter) പ്രക്ഷോഭത്തിന് ആക്കം കൂട്ടിയ നേതാക്കൾ,സിനിമാതാരങ്ങൾ,പൊതു പ്രവർത്തകർ,സാമൂഹിക പ്രവർത്തകർ,സിനിമാതാരങ്ങൾ എന്നിവരുടെയെല്ലാം ട്വീറ്റുകളടക്കം കേന്ദ്ര സർക്കാർ പരിശോധിച്ച് നടപടിയെടുത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.