ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം ; സിപിഎം പോളിറ്റ് ബ്യൂറോ പരിശോധിക്കും
സിപിഎം കേന്ദ്രകമ്മറ്റി അംഗമായ ജയരാജനെതിരായ അന്വേഷണത്തിന് പിബിയുടെയും കേന്ദ്രകമ്മറ്റിയുടെയും അനുമതി വേണമെന്നതിനാലാണ് വിഷയം പിബിയിൽ ചർച്ച ചെയ്യാനൊരുങ്ങുന്നത്.
ഡൽഹി: ഇ.പി ജയരാജനെയിരായ സാമ്പത്തിക ആരോപണം സിപിഎം പോളിറ്റ് ബ്യൂറോ പരിശോധിക്കും. ജയരാജൻ കേന്ദ്രകമ്മറ്റി അംഗമായതിനാൽ വിഷയത്തിൽ പി ബി പരിശോധന ആവശ്യമാണെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കി. ചൊവ്വ,ബുധൻ ദിവസങ്ങളിലായി പിബി ചേരും. സിപിഎം കേന്ദ്രകമ്മറ്റി അംഗമായ ജയരാജനെതിരായ അന്വേഷണത്തിന് പിബിയുടെയും കേന്ദ്രകമ്മറ്റിയുടെയും അനുമതി വേണമെന്നതിനാലാണ് വിഷയം പിബിയിൽ ചർച്ച ചെയ്യാനൊരുങ്ങുന്നത്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഡൽഹിയിൽ ചേരാനിരിക്കുന്ന പോളിറ്റ് ബ്യൂറോ കേരളാ ഘടകത്തെ സംബന്ധിച്ച് നിർണായകമാവും. സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ പി ജയരാജനാണ് ഇപിക്കെതിരായി ആരോപണം ഉന്നയിച്ചത്. കണ്ണൂരിൽ അനധികൃതമായി നിർമ്മിക്കുന്ന റിസോർട്ടിന് പിന്നിൽ ഇപി ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി ജയരാജൻ ഉന്നയിച്ചത്. ജയരാജനും ഭാര്യയും മകനും ഡയറക്‌ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നായിരുന്നു ആരോപണം. പാർട്ടിക്കുള്ളിലെ വിഭാഗീയത പുറത്തുവന്നത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...