ലക്നൗ : ലക്നൗവില്‍ റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്നതും, മാലിന്യം കത്തിക്കുന്നതും, വെള്ളത്തിലേക്ക് വലിച്ചെറിയുന്നതും ഒക്കെ ഇനി മുതല്‍ കയ്യില്‍ ആവശ്യത്തിനു കാശ് കരുതിയിട്ടാവാം. ഹൈക്കോടതിയും, ദേശീയ ഹരിത ട്രിബ്യൂണലും ലക്നൗ മുനിസിപ്പല്‍ അധികാരിക്കള്‍ക്ക് മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള അനുമതി നല്‍കി. ഇങ്ങനെ ചെയ്യുന്നവരില്‍ നിന്നും സംഭവ സ്ഥലത്തുവെച്ച്‌ തന്നെ പിഴ ഈടാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

1000 രൂപയാണ് പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയാലുള്ള പിഴ. ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും. കെട്ടിട നിര്‍മ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന സാധനങ്ങള്‍ പൊതുസ്ഥലത്ത് ഇട്ടാല്‍ 5000 രൂപയാണ് പിഴ.


സംഭവസ്ഥലത്തുവെച്ചു തന്നെ പിഴ ഈടാക്കുന്നതുമൂലം മറ്റുള്ളവര്‍ മാലിന്യം നിക്ഷേപിക്കുന്നതു കുറയുമെന്നും ഇതു വഴി തലസ്ഥാനത്ത വൃത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ പികെ ശ്രീവാസ്ഥവ പറഞ്ഞു.