പട്ന: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സി൦ഗിന്‍റെ ജീവിത്തെ ആസ്പദമാക്കി തയാറാക്കിയ  'ദി ആക്‌സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെ കേസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തില്‍ മന്‍മോഹനടക്കമുള്ളവരെ അപമാനിക്കുന്നുവെന്നാരോപിച്ച്‌ സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജില്ലാ കോടതിയുടെ ഉത്തരവ്. 


അനുപം ഖേര്‍, അക്ഷയ് ഖന്ന തുടങ്ങി പന്ത്രണ്ട് പേര്‍ക്കെതിരെയാണ് മുസാഫര്‍പൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.  ജനുവരി 8ന് നടന്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും നടപടി വൈകിയിരുന്നു. 


ഇതേ തുടര്‍ന്ന് ക്രാന്തി പൊലീസ് സ്റ്റേഷനിലേക്ക് ബുധനാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. 


ഇതിന് പിന്നാലെയാണ് കേസെടുത്തത്. സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുക, ക്രിമിനല്‍ ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.


മന്‍മോഹന്‍ സി൦ഗിന്‍റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്‍റെ 'ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ്' എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ തയാറാക്കിയത്.