മുംബൈ:  മുംബൈയിലെ മാളിൽ (Mumbai Mall) വൻ തീപിടുത്തം.  തീപിടുത്തത്തെ തുടർന്ന് അടുത്തുള്ള കെട്ടിടത്തിൽ നിന്ന് 3500 ഓളം പേരെ ഒഴിപ്പിച്ചു. മോർലാൻറ് റോഡിന് എതിർവശത്തുള്ള അഞ്ചുനില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഇന്നലെ രാത്രിയാണ് കെട്ടടത്തിൽ  തീ പടർന്നത് (Fire accident).  തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇന്ന് പുലർച്ചെ വരെ നീണ്ടുനിന്നു.   മാളിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിച്ചത് എന്നാണ് റിപ്പോർട്ട്.  ശേഷം മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.  ഇതുവരേയും ആളപായമൊന്നും റിപ്പോർട്ട്  ചെയ്തിട്ടില്ല.  


മാളിനോട് ചേർന്നുള്ള 55 നില കെട്ടിടത്തിലെ തമാസക്കാരെയാണ് സുരക്ഷ മുൻനിർത്തി അടുത്തുള്ള മൈതാനത്തേക്ക് മാറ്റിയത്.  തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് (Fire Personnel) പരിക്കേറ്റതായി എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  തീ അണയ്ക്കാൻ 24 അഗ്നിരക്ഷാ സേനാ വാഹനങ്ങളും 250 ഓളം അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് സ്ഥലത്ത് എത്തിയത്.  ഇതിനിടെ മുംബൈ മേയറും അവിടെ സന്ദർശനം നടത്തിയിരുന്നു.