ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ ലൈന്‍ മെട്രോ സ്റ്റേഷനു സമീപമുള്ള ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ തീപിടുത്തം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. സെര്‍വര്‍ റൂമില്‍ നിന്നുമാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. 


അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണയക്കാന്‍ ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കൂടാതെ തീപിടത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.