Fire at AIIMS: ഡൽഹിയിലെ എയിംസില്‍ വന്‍ തീപിടിത്തം. 8 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി, തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്യാഹിത വിഭാഗത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന എൻഡോസ്‌കോപ്പി വിഭാഗത്തിലാണ്  തീപിടിത്തം ഉണ്ടായത് എന്നാണ് സൂചന. ഓൾഡ് ഔട്ട് പേഷ്യന്‍റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ രണ്ടാം നിലയിലാണ് എൻഡോസ്കോപ്പി റൂം സ്ഥിതി ചെയ്യുന്നത്. അഗ്നിശമന സേനയുടെ വാഹനങ്ങൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. 



ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, അത്യാഹിത വിഭാഗത്തിന് മുകളിലുള്ള തീ അണച്ചു. രോഗികളെ വാർഡിൽ നിന്ന് പുറത്താക്കി. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. ഫയർഫോഴ്‌സ് എത്തിയതിനെ തുടർന്ന് എല്ലാ രോഗികളും ജീവനക്കാരും സുരക്ഷിതരായി പുറത്തെത്തി.


രാവിലെ 11.54ഓടെയാണ് തീപിടിത്തമുണ്ടായതായി അഗ്നിശമനസേനയ്ക്ക് വിവരം അറിയിച്ചത്. തുടർന്ന് അഗ്നിശമന സേനയുടെ എട്ട് വാഹനങ്ങൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു.  എയിംസ് കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ കനത്ത പുകയും തീജ്വാലകളും കാണപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.