Delhi Ban On Firecrackers: ഡൽഹിയിൽ പടക്ക നിരോധനം; രൂക്ഷ വിമർശനവുമായി ബിജെപി
Delhi Ban On Firecrackers: സർക്കാരിന്റെ ഈ തീരുമാനം ജനങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ഒപ്പം കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുമെന്നാണ് ബിജെപിയുടെ ആരോപണം.
Delhi Ban On Firecrackers: ഡൽഹിയിൽ പടക്ക നിരോധനം ഏർപ്പെടുത്താനുള്ള ആം ആദ്മി സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. സർക്കാരിന്റെ ഈ തീരുമാനം ജനങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ഒപ്പം കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുമെന്നാണ് ബിജെപിയുടെ ആരോപണം.
Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..
മലിനീകരണത്തിന് കാരണമാകുന്ന പടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ആവശ്യമാണെങ്കിലും അല്ലാത്തവ ഉപയോഗിക്കുന്നതിന് അനുമതി നൽകണമെന്നാണ് ബിജെപി നേതാവും ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ രാംവീർ സിംഗ് ബിധുരി പറഞ്ഞത്. ദീപാവലി ഒരു ഉത്സവത്തിനപ്പുറം ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഏകപക്ഷീയമായ നിരോധനങ്ങൾ ആളുകളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നത് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട വാണിജ്യ മേഖലയിൽ ഗണ്യമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുമെന്നും ബിധുരി വ്യക്തമാക്കി.
Also Read: രാമജന്മഭൂമി സമുച്ചയത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങൾ SSFന് കൈമാറും
ഈ നീക്കത്തിനെതിരെ ബിജെപി നേതാവായ കപിൽ മിശ്രയും രംഗത്തെത്തിയിട്ടുണ്ട്. പടക്കം മലിനീകരണത്തിന്റെ ഉറവിടമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഡൽഹിയിലെ മലിനീകരണം ഫലപ്രദമായി നേരിടുന്നതിൽ കെജ്‌രിവാൾ സർക്കാർ പരാജയപ്പെട്ടപ്പോൾ എന്തുകൊണ്ട് പടക്ക നിരോധനം ദീപാവലിക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതെന്നും അദ്ദേഹം ആരാഞ്ഞു. ശൈത്യകാല മലിനീകരണത്തെ ചെറുക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പടക്കങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, പൊട്ടിക്കൽ എന്നിവ നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചിരുന്നു. ഇത് മൂന്നാം വർഷമാണ് ദീപാവലി ആഘോഷത്തിന് മുന്നോടിയായി എഎപി സർക്കാർ ഇത്തരമൊരു നിരോധനം ഏർപ്പെടുത്തുന്നത്.
Also Read: ബുധൻ നേർരേഖയിലേക്ക്; സെപ്റ്റംബർ 16 മുതൽ ഇവർക്ക് ലഭിക്കും ആഡംബര ജീവിതവും വൻ പുരോഗതിയും!
ശൈത്യകാലം അടുക്കുമ്പോൾ മലിനീകരണ തോത് ഉയർന്നു വരുമെന്ന പ്രതീക്ഷയിലാണ് പടക്കങ്ങൾ നിരോധിക്കാൻ തീരുമാനിച്ചതെന്നും ഇത് കുട്ടികൾക്കും പ്രായമായവർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേക്കും എത്തിക്കാനും ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയോട് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...