First Omicron Death| ഇന്ത്യയിലെ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു, അതീവ ജാഗ്രതയിൽ രാജ്യം
വ്യാഴാഴ്ച എത്തിയ അദ്ദേഹത്തിൻറെ പരിശോധനാ റിപ്പോർട്ടുകളിൽ ഇദ്ദേഹം ഒമിക്രോൺ ബാധിതനാണെന്ന് സ്ഥിരീകരിച്ചിരുന്നു
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപിരി ജില്ലയിലാണ് നൈജീരിയൽ നിന്നെത്തിയ 52 കാരൻ മരിച്ചത്. ഇദ്ദേഹം വൈ.ബി ചവാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച എത്തിയ അദ്ദേഹത്തിൻറെ പരിശോധനാ റിപ്പോർട്ടുകളിൽ ഇദ്ദേഹം ഒമിക്രോൺ ബാധിതനാണെന്ന് സ്ഥിരീകരിച്ചിരുന്നു.തുടർച്ചയായ രണ്ടാം ദിവസവും ഒമിക്രോൺ കോവിഡ് -19 കേസുകളിലും മഹാരാഷ്ട് വൻ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് സാമ്പത്തിക തലസ്ഥാനം കൂടിയായ മുംബൈയിൽ ജനുവരി 7 വരെ നിരോധന ഉത്തരവുകൾ പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച നേരത്തെ, മഹാരാഷ്ട്രയിൽ 198 പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇത് 252 ൽ നിന്ന് 450 ആയി ഉയർന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ മുംബൈയിലാണ്. 190. രോഗബാധിതരിൽ 30 പേർക്ക് സമീപകാല വിദേശ യാത്രകളുടെ ചരിത്രമുണ്ട്. ഇവരുടേത് അടുത്ത സമ്പർക്ക പട്ടികയാണ് ഇത് പരിശോധിച്ച് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...