Covid 19 Spread : കോവിഡ് കേസുകളിൽ വൻ വർധന: കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

 ഡൽഹിയിലെ പോലെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിന് കുറിച്ച് ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 02:51 PM IST
  • വൻ നഗരങ്ങളിൽ ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ പടർന്ന് പിടിക്കുകയാണ്.
  • ഡൽഹിയിലെ പോലെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിന് കുറിച്ച് ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
  • ഡൽഹിയിലും മുംബൈയിലുമാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
  • അത്കൂടാതെ ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലും രോഗബാധ വൻ തോതിൽ പടരുന്നുണ്ട്.
Covid 19 Spread : കോവിഡ് കേസുകളിൽ വൻ വർധന: കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

New Delhi : രാജ്യത്തൊട്ടാകെ 14 നഗരങ്ങളിൽ കോവിഡ് (COvid 19) രോഗബാധ വൻ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ഉടനടി കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വൻ നഗരങ്ങളിൽ ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ പടർന്ന് പിടിക്കുകയാണ്.  ഡൽഹിയിലെ പോലെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിന് കുറിച്ച് ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ഡൽഹിയിലും മുംബൈയിലുമാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അത്കൂടാതെ ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലും രോഗബാധ വൻ തോതിൽ പടരുന്നുണ്ട്. ഡൽഹിയിൽ ഒമിക്രോൺ കോവിഡ് വകഭേദം വൻ തോതിൽ പടരുന്നുണ്ട്. സമൂഹവ്യാപനത്തിനും സാധ്യതയുണ്ട്.

ALSO READ: Maharashtra Covid 19 : മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്നു

 കഴിഞ്ഞ 24 മണിക്കൂറിൽ മുംബൈയിൽ മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2,510 പേർക്കാണ്. മഹാരാഷ്ട്രയിൽ ഇപ്പോൾ ആശങ്കജനകമായ  സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ആരോഗ്യമന്ത്രി ( Health Minister ) രാജേഷ് ടോപ് പറഞ്ഞു.രാജ്യത്ത് കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.

ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം: ഡൽഹിയിൽ 46 ശതമാനം കോവിഡ് രോഗബാധയും ഒമിക്രോൺ മൂലം, സമൂഹവ്യാപനമെന്ന് സംശയം

കോവിഡ് ഒന്നാം തരംഗവും, രണ്ടാം തരംഗവും മഹാരാഷ്ട്രയെ അതിരൂക്ഷമായി ബാധിച്ചിരുന്നു. ഇപ്പോൾ വീണ്ടും കേസുകൾ വർധിക്കുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ ലക്ഷണമാണോയെന്നും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ  സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News