ന്യൂഡൽഹി - ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു  ചരിത്രപരമായ അബദ്ധമാണ് കാണിച്ചതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാക് പിന്തുണയോടെ ഗോത്രവര്‍ഗക്കാര്‍ 1948 ല്‍ കശ്മീര്‍ ആക്രമിച്ചപ്പോള്‍ താല്‍ക്കാലിക യുദ്ധവിരാമം നടത്താനായിരുന്നു നെഹ്‌റു തീരുമാനിച്ചത്. അന്ന് അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ കശ്മീർ പ്രശ്നം ഇന്നുണ്ടാകില്ലായിരുന്നെന്നും അമിത് ഷാ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ വിഭജിച്ചതിന് പിന്നില്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ നടന്ന  ഭാരതീയ ജനസംഘ്സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ അനുസ്മരണ ചടങ്ങിലായിരുന്നു അമിത് ഷാ നെഹ്‌റുവിനെതിരെ പ്രതികരിച്ചത്.ഒരു കാരണവുമില്ലാതെ പെട്ടന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് നെഹ്‌റു കൈക്കൊണ്ടതെന്ന് തനിക്ക് മനസിലാകുന്നില്ല. ഒരു നേതാവും ഇങ്ങനൊരു തീരുമാനമെടുക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.


ചടങ്ങിൽ ത്രിപുര ഗവർണർ തഥാഗത റോയിയും പങ്കെടുത്തു. 1953ൽ കശ്മീരിൽ വച്ച് മുഖർജിയുടെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങൾ സംശയാസ്പദമാണെന്നും റോയ് പറഞ്ഞു. മുഖർജിയുടെ മരണം കൊലപാതകമാണെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്ന് അമിത് ഷായും വ്യക്തമാക്കി.