Vande Bharat Express Train: ദക്ഷിണേന്ത്യയുടെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നവംബർ 11 ന് ഓടിത്തുടങ്ങും, ട്രയൽ റണ്‍ ആരംഭിച്ചു
ദക്ഷിണേന്ത്യയുടെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും.
Vande Bharat Express Train: ദക്ഷിണേന്ത്യയ്ക്ക് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ നവംബർ 11 ന് ലഭിക്കും. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ആണ് ഇത്. ഈ ട്രെയിൻ ചെന്നൈ-ബെംഗളൂരു-മൈസൂരു വഴിയാണ് ഓടുക.
ദക്ഷിണേന്ത്യയുടെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ട്രയൽ റൺ ചെന്നൈയിലെ എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ തിങ്കളാഴ്ച ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ അഞ്ചാമത്തെയുമാണ് ഈ വന്ദേ ഭാരത് ട്രെയിന്‍.
2021 ഓഗസ്റ്റ് 15 ന്, ചെങ്കോയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്, നടത്തിയ പ്രസംഗ മധ്യേ സ്വാതന്ത്ര്യത്തിന്‍റെ അമൃത് ഉത്സവത്തിന്‍റെ 75 ആഴ്ചകളിൽ 75 വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തിന്‍റെ എല്ലാ കോണുകളേയും ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. 2023 ആഗസ്റ്റ് 15 ന് മുമ്പ് 75 വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തിക്കാനുള്ള തയ്യാറെടുപ്പാണ് റെയില്‍വേ നടത്തുന്നത്.
മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്നതാണ് വന്ദേ ഭാരത് എക്‌സ്‌പ്രസ്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോറുകൾ സജ്ജീകരിച്ചിരിക്കുന്നു. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഓഡിയോ-വിഷ്വൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, വിനോദ ആവശ്യങ്ങൾക്കായി ഓൺബോർഡ് ഹോട്ട്‌സ്‌പോട്ട് വൈ-ഫൈ, സുഖപ്രദമായ റിവോൾവിംഗ് കസേരകൾ എന്നിവയുമുണ്ട്. 1,128 യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷിയുണ്ട് ഈ ട്രെയിനിന്.
Also Read: Vande Bharat Train: രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ഹിമാചല്‍ പ്രദേശിന്..!
രാജ്യത്ത് ഇതുവരെ 4 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ ആദ്യം ട്രാക്കിലെത്തിയത് ന്യൂഡൽഹി - വാരാണസി ട്രെയിനാണ്. ശേഷം ന്യൂഡൽഹി-ശ്രീമാതാ വൈഷ്ണോ ദേവി കത്ര ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. പിന്നീട്, ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് മുംബൈയിലേയ്ക്കുള്ള ട്രെയിന്‍ ആരംഭിച്ചു. ഏറ്റവും ഒടുവില്‍ നാലാമതായി ഹിമാചല്‍ പ്രദേശിലെ ഉണയിലെയ്ക്കുള്ള ട്രെയിന്‍ ആരംഭിച്ചു. നവംബര്‍ 13 നാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.
നൂതന സൗകര്യങ്ങളോടെയാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഈ ട്രെയിനുകള്‍ക്ക് വളരെ പെട്ടെന്ന് ഉയർന്ന വേഗത കൈവരിക്കാനുള്ള സംവിധാനമുണ്ട്. അതിനാല്‍, യാത്രാ സമയം 25% മുതൽ 45% വരെ കുറയ്ക്കാനും സാധിക്കും.
2019ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി വന്ദേ ഭാരത് എക്‌സ്പ്രസ് അനാവരണം ചെയ്തത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വന്ദേ ഭാരത് എക്‌സ്‌പ്രസ് തീവണ്ടി പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...