ബ്ലാക്ക്, വൈറ്റ് ഫംഗസുകൾക്ക് പുറമെ യെല്ലോ ഫംഗസും; രാജ്യം ആശങ്കയിൽ
ഗാസിയാബാദിലെ ബ്രിജ്പാൽ ത്യാഗി ഇഎൻടി ആശുപത്രിയിൽ ചികിത്സിയിലുള്ള വ്യക്തിക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ ബ്ലാക്ക്, വൈറ്റ് ഫംഗസ് (Fungus) ബാധകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (Yellow Fungus) ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗാസിയാബാദിലെ ബ്രിജ്പാൽ ത്യാഗി ഇഎൻടി ആശുപത്രിയിൽ ചികിത്സിയിലുള്ള വ്യക്തിക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കടുത്ത ക്ഷീണം, ശരീര ഭാരം കുറയുക, അമിതമായ വിശപ്പ് എന്നിവയാണ് യെല്ലോ ഫംഗസിന്റെ ലക്ഷണങ്ങൾ. മുറിവുകളിൽ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകൾ ഉണങ്ങാതിരിക്കുക, കണ്ണ് കുഴിയുക തുടങ്ങിയവയും യെല്ലോ ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണ്.
ALSO READ: Black Fungus: ഇത് വരെ രാജ്യത്ത് രോഗം ബാധിച്ചത് 5,424 പേർക്ക്
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 5,424 പേരില്‍ ബ്ലാക്ക് ഫംഗസ് (Black Fungus) കണ്ടെത്തിയാതായി കേന്ദ്ര ആരോഗ്യമന്ത്രി (Health Minister) ഡോ. ഹർഷ വർധൻ അറിയിച്ചു. ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ച 4,556 പേര്‍ക്കും കോവിഡ് അനുബന്ധമായാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് കണ്ടെത്തൽ. അതീവ ഗുരുതരാവസ്ഥയിലാണ് രോഗം വ്യാപിക്കുന്നത്.
കേരളത്തിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്‍പ്പെടെ പതിനെട്ടോളം സംസ്ഥാനങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അസുഖ ബാധിതരില്‍ 55 ശതമാനവും പ്രമേഹ രോഗികള്‍ ആണെന്നും ഹര്‍ഷ വര്‍ധന്‍ സ്ഥിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രിതല യോഗത്തെ അറിയിച്ചു. അതേസമയം, ബ്ലാക്ക് ഫംഗസ് ഏറ്റവും കൂടുതല്‍ വ്യാപിച്ചത് പുരുഷന്‍മാരിലെന്ന് പഠന റിപ്പോട്ടുകള്‍. രോഗം ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരാണെന്നാണ് കണ്ടെത്തല്‍. മാലിന്യത്തിൽ നിന്നം ജൈവ വേസ്റ്റിൽ നിന്നുമാണ് പൂപ്പൽ മനുഷ്യരിലേക്ക് ബാധിക്കുന്നത്. രോഗം ബാധിച്ച 101 പേരില്‍ രാജ്യത്തെ നാല് ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA