ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ലിക്കാബലിയിലുണ്ടായ ശക്​തമായ മണ്ണിടിച്ചിലില്‍ അഞ്ച്​ ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരില്‍ നാല് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന് മുകളിലേക്ക് വലിയ പാറ വീണായിരുന്നു അപകടം.


ഈ അപകടത്തില്‍ 9 ജവാന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 20 അംഗ സംഘം പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. 


ബസാറില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോകും വഴി ഉച്ചക്ക്​ 2.30 നായിരുന്നു അപകടം. അഞ്ച് ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഈ മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. ജൂണ്‍ 24ന് ആര്‍സിസി കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. 


അതേസമയം, ഇപ്പോഴും മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ കല്ലുകള്‍ താഴേക്ക് വീഴുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ സാധിക്കുന്നില്ലെന്ന് പൊലീസ് മേധാവി സിംഗ്ജാറ്റ്ലാ സിംഗ്ഫോ വ്യക്തമാക്കി.  കൊല്ലപ്പെട്ട ജവാന്മാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും സിംഗ്ഫോ കൂട്ടിചേര്‍ത്തു.