Drown death: കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
Kanyakumari Sea: തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർഥികൾ തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ്.
കന്യാകുമാരി: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. തഞ്ചാവൂർ സ്വദേശി ഡി. ചാരുകവി (23), നെയ് വേലി സ്വദേശി ബി. ഗായത്രി (25), കന്യാകുമാരി സ്വദേശി പി. സർവദർശിത് (23), ഡിണ്ടിഗൽ സ്വദേശി എം. പ്രവീൺ സാം (23), ആന്ധ്രപ്രദേശ് സ്വദേശി വെങ്കടേഷ് (24) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
മരിച്ച വിദ്യാർഥികൾ തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ്. കന്യാകുമാരിയിലെ ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 12 പേരടങ്ങുന്ന വിദ്യാർഥികളുടെ സംഘമാണ് നാഗർകോവിലിൽ എത്തിയത്.
ALSO READ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
വിവാഹത്തിന് ശേഷം ഇവർ കന്യാകുമാരിയിൽ എത്തി. ഏഴ് പേരാണ് കടലിൽ കുളിക്കാനിറങ്ങിയത്. ബാക്കിയുള്ളവർ കരയിൽ ഇരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇവരാണ് നാട്ടുകാരെയും പ്രദേശത്തെ മത്സ്യബന്ധ തൊഴിലാളികളെയും അപകടവിവരം അറിയിച്ചത്. ഉടൻ തന്നെ മത്സ്യത്തൊഴിലാളികൾ തിരച്ചിൽ ആരംഭിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി.
ഇവരെ കന്യാകുമാരിയിലെ ജില്ലാ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവം കണ്ട കരയിലുണ്ടായിരുന്ന വിദ്യാർഥികളിൽ രണ്ട് പേർ കുഴഞ്ഞുവീണു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂത്തുക്കുടി, കന്യാകുമാരി മേഖലയിൽ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.