Covid വ്യാപനം, Delhi Airport Terminal 2 ഇന്ന് അര്‍ധരാത്രി മുതല്‍ പ്രവര്‍ത്തിക്കില്ല
രാജ്യത്ത് Covid-19 വ്യാപനം രൂക്ഷമായതോടെ നിര്‍ണ്ണായക തീരുമാനവുമായി Airport Authority.
New Delhi: രാജ്യത്ത് Covid-19 വ്യാപനം രൂക്ഷമായതോടെ നിര്‍ണ്ണായക തീരുമാനവുമായി Airport Authority.
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി Delhi International Airport Limited (DIAL) അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. Terminal-2 അടയ്ക്കുന്നതോടെ Terminal-3 മാത്രമായിരിയ്ക്കും പ്രവര്‍ത്തിക്കുക. Covid വ്യാപനം മൂലം യാത്രക്കാരില്‍ വന്ന കുറവ് മൂലമാണ് ഈ തീരുമാനം. മെയ് 17 അര്‍ധരാത്രി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
രാജ്യത്ത് Covid Second Wave രൂക്ഷമായതോടെ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന മിക്ക യാത്രക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതും Terminal-2 വിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായി. ഈ തീരുമാനം എയർലൈനുകള്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കും ഏറെ സഹായകരമാവുമെന്നും DIAL വ്യക്തമാക്കി.
Also Read: 15 ദിവസത്തിനുള്ളിൽ 1.92 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം
Terminal-2 അടയ്ക്കുന്നതോടെ എല്ലാ സര്‍വീസുകളും ടെർമിനൽ 3 (Terminal-3) ലേക്ക് മാറ്റും. Terminal-2 ൽ നിന്ന് സർവീസ് നടത്തുന്ന GoAir, IndiGo എന്നീ രണ്ട് എയർലൈനുകള്‍ക്ക് സര്‍വീസ് Terminal-3 യിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തിനുമുന്‍പ് 1500 വിമാനങ്ങളായിരുന്നു ഡല്‍ഹിയില്‍ പറന്നിറങ്ങിയിരുന്നത്. എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമായതോടെ വിമാന സര്‍വീസുകളുടെ എണ്ണം ഏറെ കുറഞ്ഞു. നിലവില്‍ 325 വിമാനങ്ങളാണ് ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്നത്.
കൂടാതെ, യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിയ്ക്കുന്നത്. പ്രതിദിന കണക്കനുസരിച്ച് ശരാശരി 2.2 ലക്ഷം യാത്രക്കാരാണ് ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ യാത്രികരുടെ എണ്ണം വെറും 75000 മാത്രമായി കുറഞ്ഞു.
മെയ് 17 അര്‍ധരാത്രി മുതല്‍ Terminal-2 അടയ്ക്കുന്നതോടെ Terminal-3 മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...