Flood at Bengaluru Airport: വിമാനയാത്രയ്ക്ക് മുന്‍പ് ഒരു ട്രാക്ടര്‍ സവാരി..! ബെംഗളുരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ എത്തിയത് ട്രാക്ടറില്‍ ...!!
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ബെംഗളുരു വിമാനത്താവളം വെള്ളത്തിനടിയിലായി... ട്രാക്ടറിലാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയത്.
Bengaluru: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ബെംഗളുരു വിമാനത്താവളം വെള്ളത്തിനടിയിലായി... ട്രാക്ടറിലാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയത്.
ഒക്ടോബർ 11ന് തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (Kempegowda International Airport, Bengaluru) വെള്ളത്തിനടിയിലായി. നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകളും വിമാനത്താവളത്തിനുള്ളിലെ റോഡുകളും വെള്ളത്തില്‍ മുങ്ങി.
കനത്ത മഴയും വെള്ളക്കെട്ടും മൂലം നിരവധി വിമാനങ്ങളാണ് പുനക്രമീകരിച്ചത്. അതേസമയം, കനത്ത മഴ യാത്രക്കാരെയും വലച്ചു. വിമാനത്താവളത്തിലേക്ക് എത്തിച്ചേരാന്‍ കഴിയാതെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി.
വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നതോടെ ക്യാബുകൾ ഓടാൻ വിസമ്മതിയ്ക്കുകകൂടി ചെയ്തതോടെ യാത്രക്കാര്‍ വെട്ടിലായി. പിന്നീട് വിമാനത്താവളത്തില്‍ ട്രാക്ടറില്‍ എത്തിച്ചേരുകയായിരുന്നു യാത്രക്കാര്‍... !!
ട്രാക്ടറില്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുന്ന കാഴ്ച ഒരു യാത്രക്കാരന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. കൂടാതെ, വീഡിയോയില്‍ ട്രാക്ടറില്‍ കയറി വിമാനത്താവളത്തിലെത്തിയ അനുഭവത്തെക്കുറിച്ചും യാത്രക്കാരന്‍ വിവരിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Also Read: Heavy Rain in Kerala - ശമനമില്ലാത്ത പെയ്ത്ത് ; മലപ്പുറത്ത് വീട് തകര്‍ന്ന് 2 കുട്ടികള്‍ മരിച്ചു
ബെംഗളൂരുവിൽ നിന്ന് ചെന്നൈ, പുണെ, ഹൈദരാബാദ്, മംഗളൂരു, മുംബൈ, കൊച്ചി, പനാജി എന്നിവിടങ്ങളിലേക്കുള്ള 20 വിമാനങ്ങൾ വൈകിയതായി വിമാനത്താവള വക്താവ് സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...