ന്‍റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ നഖം പിഴുതെടുക്കുമെന്ന ഭീഷണിയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. നിരന്തരം ഉയര്‍ത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ഭീഷണി സ്വരവുമായി ബിപ്ലവ് രംഗത്തെത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പച്ചക്കറി കച്ചവടക്കാരനെ ഉദാഹരണമാക്കിയാണ് ബിപ്ലവ് പ്രസംഗിച്ചത്. 'പച്ചക്കറി വാങ്ങാന്‍ എത്തുന്നവര്‍ നഖം ഉപയോഗിച്ച് അതില്‍ കോറി വരയ്ക്കുമ്പോള്‍ അവ കേടാവുന്നു. അതേപോലെ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്നോട്ട് പോകാനാവില്ല, അത്തരക്കാരുടെ നഖം പിഴുതെടുക്കും...' ബിപ്ലവ് പറയുന്നു.


മഹാഭാരതകാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നതായും, മുന്‍ ലോക സുന്ദരി ഡയാന ഹെയ്ഡന് 'ഇന്ത്യന്‍ സൗന്ദര്യമില്ല', സിവില്‍ എന്‍ജിനീയര്‍മാര്‍ വേണം സിവില്‍ സര്‍വീസില്‍ ചേരാന്‍, യുവാക്കള്‍ സര്‍ക്കാര്‍ ജോലിയ്ക്കായി കാത്തിരിക്കാതെ പാന്‍ ഷോപ്പ് നടത്തിയോ പശുവിനെ കറന്നോ ജീവിതമാര്‍ഗം കണ്ടെത്തണം തുടങ്ങി സമീപകാലത്ത് ബിപ്ലബ് നടത്തിയ മണ്ടന്‍ പ്രസ്താവനകള്‍ക്ക് ശേഷമാണ് ഭീഷണിയുടെ രുചിയുള്ള മറ്റൊരു വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.


പല പരാമര്‍ശങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപ്ലവ് കുമാറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.