ഇന്റർനെറ്റ് എടുത്താൽ ആളുകൾ ഇപ്പോൾ ഏറ്റവും അധികം നോക്കുക ഫുഡ് വ്ലോ​ഗുകളാണ്. ഭക്ഷണ പ്രേമികളെ ആകർഷിക്കും വിധമാണ് ഇന്ത്യയുടെയും, ലോകത്തിന്റെയൊക്കെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് നമ്മൾ കാണുന്ന ഫുഡ് വ്ലോ​ഗുകൾ. നിരവധി ഫുഡ് കോമ്പോകൾ അടുത്തിടെയായി കാണാറുണ്ട്. പല ഭക്ഷണങ്ങൾ ചേർത്ത് ഒരു കോമ്പോ, ചിലത് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കോമ്പോ ആവും. അത്തരത്തിലൊരു ഫുഡ് കോമ്പോ ആണ് @wannabefoodie69 എന്ന വ്ലോ​ഗിങ് അക്കൗണ്ടിലൂടെ കാണാൻ കഴിയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റൂഹ് അഫ്‌സ മാഗി മുതൽ ഗുലാബ് ജാമുൻ പക്കോഡ വരെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇത്തരം വൈറൽ വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരൽപം വ്യത്യസ്തമാണ് ഈ തെരുവ് കച്ചവടക്കാരന്റെ ഫുഡ് കോമ്പോ. ചോക്ലേറ്റ് പേസ്ട്രിയിൽ നിന്ന് പക്കോഡയാണ് ഇയാൾ ഉണ്ടാക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്.



 


Also Read: Superfoods Prevent Cancer: ക്യാന്‍സറിനെ ചെറുക്കും ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍  


സാർത്ഥക് ജെയിൻ എന്ന ഫുഡ് ബ്ലോഗറുടേതാണ് @wannabefoodie69 ഇൻസ്റ്റാഗ്രാം അക്കൗണ്ട്. ഇതിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചോക്കലേറ്റ് പേസ്ട്രിയിൽ നിന്ന് ഉണ്ടാക്കിയ പക്കോഡകൾ പരീക്ഷിക്കുന്ന സാർത്ഥകിനെ വീഡിയോയിൽ കാണാൻ സാധിക്കും. കടക്കാരൻ രണ്ട് ചോക്ലേറ്റ് പേസ്ട്രികൾ മുറിച്ച് ബേസൻ ബാറ്ററിലേക്ക് മുക്കും. പിന്നീട് ഇത് ചൂടായ എണ്ണയിലേക്കിട്ട് പൊരിച്ചെടുത്ത് പക്കോഡ ഉണ്ടാക്കും. 


സാർത്ഥക് പക്കോഡ രുചിച്ച് നോക്കിയ ശേഷം അത് തുപ്പുന്നത് വീഡിയോയിൽ കാണാം. അതിന്റെ വിചിത്രമായ സ്വാത് ആവും അതിന് കാരണം. ഭക്ഷണശാലയുടെ സ്ഥലവും വിലാസവും ബ്ലോഗർ വെളിപ്പെടുത്തിയിട്ടില്ല.


Also Read: Valentine's Week 2022 | പ്രണയവും ചോക്ലേറ്റും തമ്മിൽ എന്താണ് ബന്ധം? എന്തുകൊണ്ട് പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം ചോക്ലേറ്റ് നൽകുന്നു?


3.5 ദശലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 58,000 ലൈക്കുകളും നേടി. ഈ ഫുഡ് കോമ്പോയ്ക്ക് എതിരായ കമന്റുകളാണ് ഇത് കണ്ടവരെല്ലാം പറയുന്നത്. "ഖതം ഹോ ജായേഗി യേ ദുനിയ (ലോകം അവസാനിക്കാൻ പോകുന്നു)," "ക്യോ ഖാനേ കി വാത് ലെഗാ രഹി ഹോ മിത്തേ കോ മിഹ്താ തിഖാ കോ തിഖാ റെനേ ദോ പെഹ്‌ലെ കൊറോണ വൈറസ് കി വജേ സെ സ്വാദ് ടെസ്റ്റ് നെഹി അർഹ ഭായി (ഭക്ഷണം നശിപ്പിക്കരുത് സുഹൃത്തുക്കളെ. മസാലകൾ മസാലയും മധുരം മധുരവും ആയിരിക്കട്ടെ. കൊറോണ വൈറസ് ഇതിനകം രുചി മുകുളങ്ങളെ നശിപ്പിച്ചിട്ടുണ്ട്) എന്നൊക്കെയാണ് ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.