Women Patrol Team: ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ മലനിരയായ നന്ദാ ദേവിയിൽ കാവലൊരുക്കി പെൺപുലികൾ
ഫോറസ്റ്റ് ഗാർഡ് അംഗങ്ങളായ ദുർഗ സതി (32), റേഷ്ണി നേഗി (25), മംമ്ത കൻവാസി (33) എന്നിവരെയാണ് ഉത്തരാഖണ്ഡിലെ 14,500 അടി ഉയരമുള്ള മലനിരകളിൽ പട്രോളിംഗിനായി വിന്യസിച്ചിരിക്കുന്നത്.
ഡെറാഡൂൺ : ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ മലനിരയായ നന്ദാ ദേവിയിൽ കാവലൊരുക്കാൻ പെൺപുലികൾ രംഗത്ത്. ഫോറസ്റ്റ് ഗാർഡ് അംഗങ്ങളായ ദുർഗ സതി (32), റേഷ്ണി നേഗി (25), മംമ്ത കൻവാസി (33) എന്നിവരെയാണ് ഉത്തരാഖണ്ഡിലെ 14,500 അടി ഉയരമുള്ള മലനിരകളിൽ പട്രോളിംഗിനായി വിന്യസിച്ചിരിക്കുന്നത്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ചയാണ് സംഘം ഇവിടെ നിലയുറപ്പിച്ചതെന്നാണ്. ഇതാദ്യമായാണ് വനിതകളുടെ (Women) നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നത്. സമുദ്ര നിരപ്പിൽ നിന്നും 25,000 അടിയാണ് നന്ദാ ദേവിയുടെ ഉയരം.
Also Read: Indian Army Women Military Police 2021: വനിതാ മിലിട്ടറി പോലീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നന്ദദേവി ബയോസ്‌ഫിയർ റിസർവിൽ ഇതുവരെ വനമേഖലയിൽ കൂടുതൽ ദൂരം പട്രോളിംഗ് നടത്തുന്ന പുരുഷ ഫോറസ്റ്റ് ഗാർഡുകളെയും ഫോറസ്റ്റ് കോൺസ്റ്റബിൾമാരെയും മാത്രമേ ഇവിടെ വിന്യസിച്ചിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ വനിതാ ഫോറസ്റ്റ് ഇൻസ്പെക്ടർമാരും ഫോറസ്റ്റ് കോൺസ്റ്റബിൾമാരും വനമേഖലയിൽ ദീർഘദൂര പട്രോളിംഗ് നടത്തുന്നുണ്ട്.
അവർ ഇവിടെ ഡ്യൂട്ടി നിർവ്വഹിക്കുക മാത്രമല്ല, ഉയർന്ന ഹിമാനികൾ കടന്ന് അപൂർവ വന്യജീവികളെയും വനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയും ലോകത്തിലെ 23 മത്തെ കൊടുമുടിയുമാണ് നന്ദാദേവി പർവ്വതം.
Also Read: Windows 10 ഷട്ട് ഡൗൺ ചെയ്യാൻ പോകുന്നു! അറിയാം.. നിങ്ങൾക്ക് എന്നുവരെ ഉപയോഗിക്കാനാകുമെന്ന്
ഇത് സ്ഥിതി ചെയ്യുന്നത് ചമോലി ജില്ലയിലെ ഗൗരിഗംഗയ്ക്കും ഋഷി ഗംഗ താഴ്‌വരയ്ക്കും ഇടയിൽ 7817 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൗമശാസ്ത്രപരമായ സ്ഥിതിഗതികൾ കാരണം, നന്ദ ദേവി ബയോസ്ഫിയർ പ്രദേശത്തെ വനത്തെയും വന്യജീവികളെയും സംരക്ഷിക്കാൻ പുരുഷ ഫോറസ്റ്റ് ഇൻസ്പെക്ടറും ഫോറസ്റ്റ് ഗാർഡും ഇതുവരെ തയ്യാറായിരുന്നു, എന്നാൽ ഈ വർഷം മുതൽ ഈ ഉത്തരവാദിത്തം വനിതാ ഫോറസ്റ്റ് ഓഫീസറെയും ഫോറസ്റ്റ് കോൺസ്റ്റബിളിനേയും ഏൽപ്പിച്ചിരിക്കുന്നു.
നിബിഢ വനങ്ങൾ കൊണ്ട് സമ്പുഷ്ടമായ പ്രദേശമാണ് ഈ നന്ദാ ദേവി മലനിരകൾ. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജന്തു ജാലങ്ങൾ ഉൾപ്പെടെ ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ കാടിന് മനുഷ്യനിൽ നിന്നുള്ള ഭീഷണിയും കൂടുതലാണ് ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇവിടത്തെ സംരക്ഷണത്തിനായി ഉദ്യോഗസ്ഥരെ നിയമിച്ചത്.
മലനിരയിലെ ധരാസി മേഖലയിലാണ് ഇപ്പോൾ ഇവർക്ക് ചുമതല നൽകിയിരിക്കുന്നത്. സാധാരണയായി സമുദ്ര നിരപ്പിൽ നിന്നും 11,150 അടി ഉയരത്തിലുള്ള ലതാ വനമേഖലവരെയാണ് വനിതാ ഉദ്യോഗസ്ഥർക്ക് ചുമതല നൽകാറുള്ളത്. എന്നാൽ ധരാസിയിലെ ദൗത്യം ഏറ്റെടുക്കാൻ ഇവർ മുന്നോട്ട് വരികയായിരുന്നു.
കഴിഞ്ഞ ജൂണിൽ വനംവകുപ്പിന്റെ ഒരു സംഘം ലത ഖാർക്ക്, ഭെറ്റ, ധാർസി, സൈനി ഖാർക്ക് എന്നിവിടങ്ങളിലേക്ക് പോയിരുന്നു. ടീമിൽ പങ്കെടുത്ത 12 അംഗങ്ങളിൽ ഉണ്ടായിരുന്ന മൂന്ന് വനിതകൾ ഇവരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...