7th Pay Commission: 1.2 കോടി ജീവനക്കാർക്ക് ലഭിക്കും സന്തോഷവാർത്ത! ഈ ദിനം അക്കൗണ്ടിൽ വരും DA, DR arrears

7th Pay Commission Updates: 52 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷം പെൻഷൻകാരുടെയും ഡിയർനെസ് അലവൻസ് (DA), ഡിയർനെസ് റിലീഫ് (DR) എന്നിവയെക്കുറിച്ച് കാത്തിരുന്ന വാർത്തകൾ എത്തി. കേന്ദ്രസർക്കാർ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന National Council of JCM എന്ന സംഘടന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി ഈ മാസം കൂടിക്കാഴ്ചയ്ക്ക് നിശ്ചയിച്ചിട്ടുണ്ട്.

1 /5

National Council of JCM, പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് (DoPT), ധനകാര്യ മന്ത്രാലയം എന്നിവരുമായി ജൂൺ 26 ന് കൂടിക്കാഴ്ച  നടത്തും. ഈ യോഗം കഴിഞ്ഞ മാസം മെയ് എട്ടിന് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ പകർച്ചവ്യാധി കാരണം ഈ യോഗം മാറ്റിവച്ചു. അതിനുശേഷം അതിന്റെ പുതിയ തീയതിയെക്കുറിച്ച് ഊഹങ്ങൾ ഉണ്ടായിരുന്നു.

2 /5

National Council of JCM ന്റെ ശിവ ഗോപാൽ മിശ്ര പറയുന്നതനുസരിച്ച് ഏഴാം ശമ്പള കമ്മീഷന്റെ ഡിഎ കുടിശ്ശിക കേന്ദ്ര ജീവനക്കാർക്കും, വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മീഷൻ ഡിആർ ആനുകൂല്യങ്ങളും നൽകുക എന്നതാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ്. ഈ യോഗത്തിൽ ഇന്ത്യൻ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനാകുമെന്നും JCM അറിയിച്ചു.

3 /5

DA, DR കുടിശ്ശിക സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറിയുടെയും ധനമന്ത്രാലയത്തിന്റെയും മനോഭാവം വളരെ ക്രിയാത്മകമാണെന്ന് ശിവ ഗോപാൽ മിശ്ര പറഞ്ഞു. കാരണം ഇത് 1.2 കോടി കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരുമായി ബന്ധപ്പെട്ട വിഷയമാണ്. അതിനാൽ JCMന്റെ ദേശീയ കൗൺസിൽ ഈ മീറ്റിംഗിനെക്കുറിച്ച് വളരെ ശുഭാപ്തി വിശ്വാസമുള്ളവരാണ്.  യോഗത്തിൽ നിന്നും നല്ലോരു വാർത്ത പുറത്തുവരുമെന്ന പ്രതീക്ഷയിലാണിവർ.

4 /5

ജൂലൈ ഒന്നുമുതൽ ജീവനക്കാരുടെ DA, DR പുനരാരംഭിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കുടിശ്ശികയുള്ള 3 ഡിഎയെക്കുറിച്ച് ഒന്നും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് ജീവനക്കാരുടെ മനസ്സിൽ ആശങ്കയുണ്ട്. ജൂലൈ ഒന്നുമുതൽ  DA വർധനയ്‌ക്കൊപ്പം കുടിശ്ശികയും സർക്കാർ നൽകുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നു.

5 /5

ജീവനക്കാരുടെ മൂന്ന് തവണകളായുള്ള അതായത് 1 ജനുവരി -2020, 1 ജൂലൈ -2020, 1 ജനുവരി -2021  എന്നീ ഡിയർനസ് അലവൻസ് സർക്കാർ മരവിപ്പിച്ചിരുന്നു.  2019 ജൂലൈ മുതൽ ജീവനക്കാർക്ക് 17% ഡിയർനസ് അലവൻസ് ലഭിച്ചിരുന്നു.  കാരണം അതിനുശേഷം അടുത്ത വർധന 2020 ജനുവരി 1 ന് ഉണ്ടാകേണ്ടിയിരുന്നു അതിനെ സർക്കാർ മരവിപ്പിച്ചു. അതായത് ഒന്നരവർഷമായി ജീവനക്കാരുടെ ഡിയർനസ് അലവൻസിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.  അതേസമയം ഓരോ 6 മാസത്തിലും ഇത് ഭേദഗതി ചെയ്തിരുന്നു. 

You May Like

Sponsored by Taboola