2024-ലെ ശത കോടീശ്വരൻമാരുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഫോബ്സ്.  ഇലോൺ മസ്കിനെ പിൻതള്ളി ഫാഷൻ കോസ്മറ്റിക്സ് ബ്രാൻഡ് എൽവിഎംഎച്ച് ഉടമ ബെർനാഡ് അർനോൾട്ട് പട്ടികയിൽ ഒന്നാമതെത്തി. 223 ബില്യൺ ആണ് ബെർനാഡിൻറെ ആസ്തിയായി ഫോബ്സ് പുറത്തു വിട്ടിരിക്കുന്നത്. സെഫോറ അടക്കമുള്ള ബ്രാൻഡുകളുടെ ഉടമസ്ഥരാണ് എൽവിഎംഎച്ച്.


COMMERCIAL BREAK
SCROLL TO CONTINUE READING

195 ബില്യണുമായി സ്പേസ് എക്സ്, ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് രണ്ടാമതും. 194 ബില്യൺ ഡോളറുമായി ജെഫ് ബെസോസ് മൂന്നാമതുമാണുള്ളത്. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കൻ ബെർഗാണ് നാലാം സ്ഥാനത്ത് 177 ബില്യണാണ് സുക്കൻ ബെർഗിൻറെ ആസ്തി. സോഫ്റ്റ്വെയർ കമ്പനിയായ ഒറാക്കിളിൻറെ ചെയർമാനും ചീഫ് ടെക്നോളജി ഓഫീസറുമായ ലാറി എലിസൺ ആണ് പട്ടികയിലെ അഞ്ചാമൻ.


അംബാനി എവിടെ


ഇന്ത്യക്കാരെ നോക്കിയാൽ 9-ാം സ്ഥാനത്തുള്ള ഏക ഇന്ത്യക്കാരൻ മുകേഷ് അംബാനിയാണ്. ആസ്തി 116 ബില്യൺ. പട്ടികയിൽ 17-ൽ ആണ് അദാനിയുള്ളത്. ആസ്തി 84 ബില്യൺ.  പട്ടികയിൽ 39-ാം സ്ഥാനത്താണ് എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകനും ചെയർമാനുമായ ശിവ് നാടാർ. 46-ൽ ജിൻഡാൽ ഗ്രൂപ്പ് സാവിത്രി ജിൻഡാലും കുടുംബവും, 69-ൽ സൺ ഫാർമ സ്യൂട്ടിക്കൽസ് ഉടമ ദിലീപ് സാംഗ്വി. 90-ൽ സൈറസ് പൂനവാല 98-ൽ ബിർല ഗ്രൂപ്പ് ഉടമ കുമാർ ബിർല എന്നിവരാണുള്ളത്. 


കണക്ക് നോക്കിയാൽ മുകേഷ് അംബാനിക്ക് 116 ബില്യൺ, അദാനിക്ക് 84 ബില്യൺ, ശിവ് നാടാറിന് 36.9 ബില്യൺ, സാവിത്രി ജിൻഡാലിന് 33.5 ബില്യൺ, ദിലീപ് സാംഗ്വിക്ക് 26.7 ബില്യൺ, സൈറസ് പൂനവാല-21.3 ബില്യൺ, കുശാൽ പാൽ സിംഗിന് 20.9 ബില്യൺ, കുമാർ ബിർലക്ക് 19.7 ബില്യൺ, രാധാകൃഷ്ണൻ ധമാനിക്ക് 17.6 ബില്യൺ, ലക്ഷ്മി മിത്തലിന് 16.4 എന്നിങ്ങനെയാണ് ഫോബ്സ് പുറത്തു വിട്ട ആസ്തി വിവരങ്ങൾ.


പട്ടികയിലെ പ്രമുഖർ


ഫോക്സ് ന്യൂസ് സ്ഥാപകനും മീഡിയ ഭീമനുമായ റൂപെർട്ട് മർഡോക്ക് (19.5 ബില്യൺ), അമേരിക്കൻ സംഗീതഞ്ജൻ ടെയ്ലർ സ്വിഫ്റ്റാണ് പട്ടികയിലെ മറ്റൊരാൾ 1.1 ബില്യണാണ് അദ്ദേഹത്തിൻറെ ആസ്തി.  സിനിമ താരം കിം കാർദേശിയനും പട്ടികയിലുണ്ട്. 1.7 ബില്യണമാണ് താരത്തിൻറെ ആസ്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.