മുംബൈ: മഹാരാഷ്ടയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട മുന്‍ എടിഎസ് ചീഫ് ഹിമാന്‍ഷു റോയ് ആണ് ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ വക വസതിയില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വായില്‍ വെടി വച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്.


രണ്ടു വര്‍ഷമായി അവധിയിലായിരുന്ന അദ്ദേഹം കാന്‍സര്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്ര പൊലീസില്‍ എഡിജി ആയിരുന്നു അദ്ദേഹം. 


മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല, എങ്കിലും അപരാധികള്‍ക്ക് പേടിസ്വപ്നമായ അദ്ദേഹം, തന്‍റെ രോഗത്തെ ഭയപ്പെട്ടിരുന്നുവോ എന്ന സംശയം മാത്രം ബാക്കിനില്‍ക്കുന്നു.