ന്യൂഡല്‍ഹി: ഒരു മാസം മുമ്പ് എൻസിപിയിൽ നിന്നും രാജിവച്ച താരിഖ് അൻവർ കോൺ​ഗ്രസിൽ തിരിച്ചെത്തി. 1999 ല്‍ സോണിയ ​​ഗാന്ധി പാർട്ടി അധ്യക്ഷയായതിൽ പ്രതിഷേധിച്ച് പി എ സം​ഗ്മയ്ക്കും ശരത് പവാറിനുമൊപ്പം കോൺ​ഗ്രസ്സിൽ നിന്ന് താരിഖ് അൻവർ രാജി വച്ചിരുന്നു. മടങ്ങിയെത്തിയ അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എൻസിപി സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് താരിഖ് അൻവർ. ശരത് പവാറിന്‍റെ മോദി അനുകൂല നടപടികളിൽ പ്രതിഷേധിച്ചാണ് എൻസിപിയിൽ നിന്നും താരിഖ് അൻവർ രാജി വയ്ക്കുന്നത്. എന്‍സിപി സ്ഥാപകാംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് താരിഖ് അന്‍വര്‍. 


റഫാൽ ഇടപാട് കേസിൽ മോദിക്ക് അനുകൂലമായ നിലപാടായിരുന്നു ശരത് പവാറിന്റേത്. മാതൃ പാര്‍ട്ടിയിലേക്ക് താരിഖ് അന്‍വറിനെ സ്വാഗതം ചെയ്യുന്നതായി നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. 1980 കളില്‍ ബീഹാര്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായിരുന്നു താരിഖ് അന്‍വര്‍. കോണ്‍ഗ്രസ് എംപിയായി കത്തിഹാറില്‍ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.