ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു.  ഡല്‍ഹിയിലെ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ദേഹാസ്വാസ്ഥ്യം; മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ആശുപത്രിയിൽ


മൻമോഹൻ സിംഗിന്റെ ,മരണം സ്ഥിരീകരിച്ചത് 9:59നായിരുന്നു. രണ്ട് തവണ മൻമോഹൻ സിം​ഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. 2004 മെയ് 22ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി മൻമോഹൻ സിം​ഗ് അധികാരമേറ്റു. തുടർന്ന് 2009 മെയ് 22നും പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നു.  ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിംഗ്.


1932 സെപ്റ്റംബർ 26 നാണ് ഡോ. മൻമോഹൻ സിംഗ്​ജനിച്ചത്. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി എത്തിയ മൻമോഹൻ സിംഗ് ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയായിരുന്നു. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിരുന്ന മൻമോഹൻ സിംഗ് ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.


Also Read: ശനി പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക്; മണിക്കൂറുകൾക്ക് ഇവരുടെ സുവർണ്ണ സമയം തെളിയും!


പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം കേംബ്രിഡ്ജിൽ ഉപരിപഠനം നടത്തിയിരുന്നു.  തുടക്കം പഞ്ചാബ് സർവകലാശാലയിലെ അധ്യാപകനായിട്ടായിരുന്നു. പിന്നീട് ഓക്സ്ഫോഡിൽ ഗവേഷണത്തിന് ചേർന്ന അദ്ദേഹം അധ്യാപനത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. 1966 ൽ യുഎന്നിൻ്റെ ഭാഗമായി. പിന്നീട് ജോലി ഉപേക്ഷിച്ച് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസറായും പ്രവർത്തിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.