Shani Nakshatra Gochar 2024: വൈദിക ജ്യോതിഷമനുസരിച്ച് ഡിസംബർ 27 ആയ നാളെ ശനി നക്ഷത്രം മാറും. നിലവിൽ ശനി കുംഭം രാശിയിലാണ്. ശനിയുടെ ഈ മാറ്റം 3 രാശിക്കാർക്കും വൻ നേട്ടങ്ങൾ നൽകും.
Shani Nakshatra Gochar 2024: വൈദിക ജ്യോതിഷമനുസരിച്ച് ഡിസംബർ 27 ആയ നാളെ ശനി നക്ഷത്രം മാറും. നിലവിൽ ശനി കുംഭം രാശിയിലാണ്. ശനിയുടെ ഈ മാറ്റം 3 രാശിക്കാർക്കും വൻ നേട്ടങ്ങൾ നൽകും
Shani Nakshatra Parivartan 2024 Zodiac Effects: പുതുവർഷം ആരംഭിക്കാൻ ഇനി 4 ദിവസങ്ങൾ മാത്രം. 2024 ൽ നിരവധി വലിയ ഗ്രഹങ്ങളുടെ സംക്രമണം നടന്നിരുന്നു. ഇപ്പോഴിതാ കർമ്മഫല ദാതാവും ന്യായാധിപനുമായ ശനി നാളെ പൂരൂരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും.
ജ്യോതിഷ പ്രകാരം ശനി ഏതെങ്കിലും ഒരു രാശിയിൽ രണ്ടര വർഷത്തോളം തുടരുകയും നക്ഷത്രത്തിൽ ഏകദേശം 1 വർഷം സംക്രമിക്കുകയും ചെയ്യും. വളരെ പതുക്കെ നീങ്ങുന്ന ഒരു ഗ്രഹമാണ് ശനി. ശനിയുടെ ഈ മാറ്റം എല്ലാ രാശികളിലും ശുഭ, അശുഭ ഫലങ്ങൾ നൽകും.
2025 ഏപ്രിൽ വരെ ഈ നക്ഷത്രത്തിൽ ശനി തുടരും. ഇതിലൂടെ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...
മേടം (Aries): ഇവർക്ക് ശനിയുടെ ഈ മാറ്റം വളരെയധികം നേട്ടങ്ങൾ നൽകും. ജോലി ചെയ്യുന്നവർക്ക് ജോലിയിൽ സ്ഥാനക്കയറ്റം, തൊഴിൽ രഹിതർക്ക് പുതിയ ജോലി, മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും പൂർണ്ണ പിന്തുണ, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ലാഭം, ആരോഗ്യം മെച്ചപ്പെടും
തുലാം (Libra): ഇവർക്കും ശനിയുടെ രാശിമാറ്റം ശുഭകരമായിരിക്കും. പഠനത്തിലും ജോലിയിലും ഈ സമയം മികച്ചതായിരിക്കും, പഠനകാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങും, ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും, കഠിനാധ്വാനം ഫലം ചെയ്യും, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ബന്ധങ്ങളിൽ തുടരുന്ന അകലങ്ങൾ മാറും, പങ്കാളിയുടെ പിന്തുണ ലഭിക്കും
കുംഭം (Aquarius): ഈ രാശിക്കാർക്കും ശനിയുടെ രാശിമാറ്റം വളരെ അനുകൂലമായിരിക്കും. മനസിന്റെ പിരിമുറുക്കം നീങ്ങും, ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും, നിക്ഷേപങ്ങളിൽ നിന്നും ലാഭം ലഭിക്കും. വിവാഹിതരുടെ ബന്ധങ്ങളിൽ സ്നേഹം വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)