സേലം: വിനോദ സഞ്ചാര കേന്ദ്രമായ ഏർക്കാട്ടു നിന്നും സേലത്തേക്ക് പോകുകയായിരുന്ന യാത്രാബസ് മറിഞ്ഞ് നാലുപേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്.  അപകടം നടന്നത് ഇന്നലെ രാത്രിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം 5 പേർക്ക് ദാരുണാന്ത്യം


വിനോദ സഞ്ചാരികളുമായി പോയ സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്.  അപകടത്തിൽ സേലം സ്വദേശികളായ കാർത്തി, മുനീശ്വരൻ, ഹരിറാം എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്. ഏർക്കാട് ബസ്‌ സ്റ്റാൻഡിൽ നിന്നും 60 ഓളം യാത്രക്കാരുമായി സേലത്തേക്കു വന്ന സ്വകാര്യബസ് ചുരത്തിലെ 11-ാം വളവിൽ വെച്ചാണ്  താഴേക്ക് മറിഞ്ഞത്.  


Also Read: ബുധ-ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്കിനി അടിമുടി ഭാഗ്യം; സമയം തെളിഞ്ഞു


വളവ് തിരിക്കുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായി മതിലിൽ ബസിടിച്ച് ബസ് 50 അടി താഴ്ചയിലേക്ക്‌ മറിയുകയായിരുന്നു.  സംഭവത്തിൽ കുറച്ച് യാത്രക്കാർ ബസിൽനിന്ന്‌ പുറത്തേക്ക് തെറിച്ചുപോയതായും റിപ്പോർട്ടുണ്ട്. ബാക്കിയുള്ളവർ ബസിന്റെ അടിയിൽപ്പെടുകയായിരുന്നു.  പരിക്കേറ്റവരിൽ നിരവധി [പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.


Also Read: 12 വർഷത്തിനു ശേഷം ഇടവ രാശിയിൽ ഗജകേസരി യോഗം; ഈ രാശിക്കാരുടെ സാമ്പത്ത് ഇരട്ടിക്കും!


 


സേലം ഏർക്കാട് ഭാഗത്തുനിന്ന്‌ പത്ത് ആംബുലൻസെത്തി പരിക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിലെത്തിച്ചു. സേലം കളക്ടർ വൃന്ദാദേവി പോലീസ് കമ്മിഷണർ വിജയകുമാരി എന്നിവർ സ്ഥലത്തെത്തി രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.