ന്യൂഡല്‍ഹി: നൈജീരിയയില്‍ പിടിയിലായ നാല് ഇന്ത്യക്കാരെ രക്ഷിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ട്വീറ്റ്. ഇവരുടെ മോചനത്തിനായി ഇടപെടലുകള്‍ നടത്തിയ ഹൈ കമ്മീഷണര്‍ ബി.എന്‍ റെഡ്ഡിക്ക് നന്ദി പറഞ്ഞും നാല് പേരെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചുമാണ് സുഷമയുടെ ട്വീറ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



അതുല്‍ ശര്‍മ്മ, സുധീര്‍ കുമാര്‍, ബാല്‍വീന്ദര്‍ സിംഗ്, വിയാസ് യാദവ് എന്നിവരെയാണ് മോചിപ്പിച്ചത്. മോചിപ്പിക്കപ്പെട്ട നാല് പേരില്‍ രണ്ട് പേര്‍ സുഷമയുടെ സഹായം മുന്‍പ് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.