നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയാകൃഷ്ണ വിവാഹിതയാകുന്നു. തമിഴ്നാട് സ്വദേശിയായ അശ്വിൻ ഗണേശ് ആണ് വരൻ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ദിയയും അശ്വിനും ഒരുമിച്ചുള്ള വീഡിയോകൾക്ക് താഴെയുള്ള ആരാധകരുടെ പതിവ് ചോദ്യമായിരുന്നു നിങ്ങളുടെ വിവാഹം എന്നാണ്, നിങ്ങൾ ഒന്നിച്ചാൽ ക്യൂട്ട് ആയിരിക്കും എന്നൊക്കെ.
ഈ ചോദ്യങ്ങൾക്കാണ് ഇപ്പോൾ അച്ഛൻ കൃഷ്ണകുമാർ തന്നെ സ്ഥിരീകരണവുമായി എത്തിയിരിക്കുന്നത്. ഓസിയുടെ സന്തോഷം ഞങ്ങളുടെയും എന്ന ക്യാപ്ഷനോടുകൂടി കൃഷ്ണകുമാർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലൂടെ അശ്വിനും കുടുംബവും ദിയയെ പെണ്ണുകാണാൻ എത്തിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അശ്വിന്റെ അച്ഛൻ, അമ്മ, സഹോദരൻ, സഹോദരന്റെ ഭാര്യ. കുട്ടി എന്നിവർ ഒന്നിച്ചാണ് കൃഷ്ണകുമാറിന്റെ വീട്ടിൽ ഓസിയെ പെണ്ണ് കാണാൻ എത്തിയത്. ദിയയുടെ അമ്മയായ സിന്ധു കൃഷ്ണയും ഇൻസ്റ്റഗ്രാമിലൂടെ തന്റെ മകളുടെ വിവാഹ വിശേഷത്തെക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്.
തമിഴ് ആചാരപ്രകാരമാണ് അശ്വിന്റെ കുടുംബം കൃഷ്ണകുമാറിന്റെ വീട്ടിൽ മകളെ പെണ്ണുകാണാൻ എത്തിയത്. വീട്ടിൽ കൃഷ്ണ കുമാറിന്റെ മൂത്ത മകളായ അഹാന ഒഴികെ മറ്റെല്ലാവരും ചടങ്ങിൽ പങ്കെടുത്തു.
അഹാന വീട്ടിൽ ഇല്ലായിരുന്നു. കൃഷ്ണകുമാറിന്റെ വീട്ടിൽ എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. അതുപോലെതന്നെയാണ് ദിയയും. ദിയ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.