ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ല്ഷ്കർ ഇ ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ ഷോപ്പിയാൻ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ സ്ഥലത്തേക്ക് പോയ വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികരും മരിച്ചു. സുബേദാർ ശ്രീ ഓം, ഹവിൽദാർ രാം അവ്താർ, സിപായ് പവൻ ​ഗൗതം എന്നിവരാണ് അപകടത്തിൽ മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ വ്യാഴാഴ്ച സുക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ സൈനപോര മേഖലയിലെ ബാഡിഗാമിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതിനിടെ സൈനികർക്ക് നേരെ വെടിവെപ്പുണ്ടായി. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരർ നാല് പേരും ലഷ്കർ ഇ ത്വയ്ബയിലെ അം​ഗങ്ങളാണെന്ന് കശ്മീർ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു.


ALSO READ: J&K Encounter: ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; 4 ലഷ്കർ ഭീകരരെ വധിച്ച് സൈന്യം


ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് വരികയായിരുന്ന സൈനികരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 44 രാഷ്ട്രീയ റൈഫിൾസിന്റെ സൈനിക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഷോപ്പിയാനിലെ ചൗ​ഗാമിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് സൈനികർ മരിച്ചതായും രണ്ട് പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. മോശം കാലാവസ്ഥയെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. കല്ലേറിനെ തുടർന്നാണ് വാഹനം അപകടത്തിൽപ്പെട്ടതെന്ന തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങൾ വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി.


കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ജയ്‌ഷെ ഭീകരരെയാണ് വധിച്ചത്. കശ്മീരിലെ കുൽഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. കുൽഗാമിലെ ഖുർ ബട്ട്‌പോര പ്രദേശത്ത് ഭീകരർ വാഹനത്തിൽ സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചു. സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.