Wall Collapsed: വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
മതിൽ തകർന്ന് വീണതിനൊപ്പം മരവും ഇവരുടെ വീടിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ഇവരെ പുറത്തെടുത്തത്.
മംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. റിഹാന മൻസിലിൽ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17), റിഹാന (11) എന്നിവരാണ് മരിച്ചത്. ഉള്ളാൾ മദനി നഗറിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ മതിൽ തകർന്ന് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടൊപ്പം മരവും കടപുഴകി വീടിന് മുകളിലേക്ക് വീണിരുന്നു. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് നാല് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.
അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയിൽ മൂന്നാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മൂന്നാർ ലക്ഷം കോളനി സ്വദേശി കുമാറിൻ്റെ ഭാര്യ മാല (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. അഗ്നിശമനസേന, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് പുറത്തെടുത്ത് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: Landslide: മൂന്നാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; വീട്ടമ്മ മരിച്ചു
ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. പുതുവൽ സ്വദ്ദേശി കെ പി ചുപ്പയ്യയുടെ വീടിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു. മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy