മൂന്നാർ: കനത്ത മഴയിൽ മൂന്നാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മൂന്നാർ ലക്ഷം കോളനി സ്വദേശി കുമാറിൻ്റെ ഭാര്യ മാല (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. അഗ്നിശമനസേന, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് പുറത്തെടുത്ത് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീടിന്റെ അടുക്കള ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു മാല. 20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീടിന്റെ അടുക്കള ഭാഗത്ത് വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകളാണ് നാട്ടുകാരെ വിളിച്ചു കൂട്ടി രക്ഷാപ്രവർത്തനം തുടങ്ങിയത്. മൂന്നാർ ലക്ഷം കോളനി ഭാഗത്ത് അപകടകരമായ രീതിയിൽ ഉള്ള വീടുകളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുവാനുള്ള നടപടികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. കുമാർ - മാല ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. രണ്ട് പേർ നവോദയ സ്കൂളിൽ പഠിക്കുന്നു.
ALSO READ: ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിലെന്നു സൂചന
കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് വയോധികൻ മരിച്ചു; സംഭവം അടിമാലിയിൽ
ഇടുക്കി: അടിമാലി ഇരുട്ടുകാനത്ത് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വയോധികൻ മരിച്ചു. തോക്കുപാറക്ക് സമീപം കാണ്ടിയാംപാറ സ്വദേശി പുതിയേടത്ത് നളിനാക്ഷൻ ആണ് മരിച്ചത്. അറുപത്തിനാല് വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഇരുട്ടുകാനത്ത് മറ്റൊരാളുടെ വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി നളിനാക്ഷൻ താഴേക്ക് വീഴുകയായിരുന്നു. ഇരുനില വീട്ടിൽ വെച്ചായിരുന്നു അപകടം നടന്നത്. നളിനാക്ഷനെ ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy