ജമ്മു കശ്മീർ: കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ കൂടി വധിച്ച് സൈന്യം.  ഭീകരൻ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖിനെ ഉൾപ്പെടെയാണ് സൈന്യം വധിച്ചത്. കശ്മീർ സോണൽ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സൈന്യം 4 ഭീകരരെ വധിച്ചിട്ടുണ്ട്.  രണ്ടുപേരെ ഇന്നലെയാണ് വധിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരിൽ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഇവർ ലഷ്കർ ഇ തൊയ്ബ ഭീകരാണ്. കുപ്‌വാരയിലെ ലോലാബ് പ്രദേശത്ത് ഭീകരൻ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖ് ഒളിവിൽ കഴിയുന്നുവെന്ന വിവരം സുരക്ഷാ സേനയ്ക്ക്  ലഭിച്ചതിനെ തുടർന്ന് കരസേനയുടെ 28 ആർആറും (Rashtriya Rifles) കുപ്‌വാര പോലീസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയും ഇതിനിടെ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്യുകയായിരുന്നു


Also Read: Encounter: ജമ്മു കശ്മീരിലെ പുൽവാമയിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു


അടിസ്ഥാനത്തികൾ ജമ്മു കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ഭീകരരെയാണ് സൈന്യം വധിച്ചത് എന്നാണ്. കുപ്‍വാരയിലെ ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ തീവ്രവാദികളും കുൽഗാം ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ തീവ്രവാദികളും ചത്പോര പുൽവാമ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ ഭീകരനും കൊല്ലപ്പെട്ടുവെന്നാണ് വിവരം.


Also Read: 30 വർഷങ്ങൾക്ക് ശേഷം ഗ്രഹങ്ങളുടെ മഹാ സംഗമം! ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത് 


അഗ്നിപഥ് പ്രതിഷേധം: അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രം, കരട് വിജ്ഞാപനം പുറത്തിറക്കും


അ​ഗ്നിപഥ് സ്കീമിനെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ തേടി കേന്ദ്ര സർക്കാർ. പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കൈമാറാൻ കേന്ദ്രം നിർദേശം നൽകി. ഇത്തരത്തിൽ സ്കീമിനെതിരെ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി. 


ബിഹാറിലാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത്. പ്രതിഷേധത്തെ തുടർന്ന് രാജ്യത്താകെ 1313 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 805 പേരും ബിഹാറിൽ നിന്നാണ് അറസ്റ്റിലായിരിക്കുന്നത്. 


അതേസമയം അ​ഗ്നിപഥിനെതിരെ ഇന്ന് ഉദ്യോഗാർത്ഥികളുടെ വിവിധ കൂട്ടായ്മകള്‍ സാമൂഹിക മാധ്യമങ്ങൾ വഴി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹരിയാന, യുപി, ബിഹാർ, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിഹാറിൽ റെയിവെ സ്റ്റേഷനുകൾക്ക് സുരക്ഷ കൂട്ടിയിട്ടുണ്ട്. സംസ്ഥാന പോലീസിനും റെയില്‍വേ പോലീസിനും ജാഗ്രത നിര്‍ദേശം നല്‍കി. യുപി ഗൗതം ബുദ്ധ നഗറില്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ജാർഖണ്ഡിൽ ഇന്ന് സ്കൂളുകൾ അടച്ചിടും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.