New Delhi: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ (Bihar Assembly Election) BJP സൗജന്യ കോവിഡ് വാക്‌സിന്‍  (COVID-19 vaccine) വാഗ്ദാനം ചെയ്തതില്‍ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission). 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവരാവകാശ പ്രവര്‍ത്തകന്‍ സാകെത് ഗോഖലെ, BJP നല്‍കിയ വാഗ്ദാനം  കേന്ദ്ര സര്‍ക്കാരിന്‍റെ അധികാരം ദുരുപയോഗം ചെയ്യുന്നതാണെന്നും വിവേചനമാണെന്നും  ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയ്ക്കാണ്  തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ഒന്നും ലംഘിച്ചിട്ടില്ലെന്ന് കമ്മീഷന്‍  മറുപടി നല്‍കിയത്. 


ബീഹാറില്‍ BJP പുറത്തിറക്കിയ തിരഞ്ഞെടുപ്പ്[ പ്രകടന പത്രികയിലാണ് അധികാരത്തിലേറിയാല്‍ ബീഹാറില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്തിയിരുന്നത്.   ഇത്  മറ്റു സംസ്ഥാനങ്ങളില്‍ വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.  ഒപ്പം പ്രതിപക്ഷ പാര്‍ട്ടികള്‍ BJP യ്ക്കെതിരെ രംഗത്ത്‌ വരികയും ചെയ്തിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ സൗജന്യ വാക്‌സിന്‍ നല്‍കണമെങ്കില്‍ തിരഞ്ഞെടുപ്പ് നടക്കണോയെന്നും പ്രതിപക്ഷം  ചോദിച്ചിരുന്നു.  കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇതു പ്രഖ്യാപിച്ചതെന്നത്  വിമര്‍ശനത്തിന് ആക്കം കൂട്ടി.


Also read: ബീഹാറിന് സൗജന്യ COVID Vaccine, BJPയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം വന്‍ വിവാദത്തിലേയ്ക്ക്


വാക്‌സിന്‍ ഇതുവരെ നിര്‍മ്മിച്ചിട്ടില്ല, കൂടാതെ വാക്സിന്‍ സംബന്ധിച്ച നയങ്ങള്‍   ഇതുവരെ രൂപീകരിച്ചിട്ടുപോലുമില്ല. ആ അവസരത്തില്‍  സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന്  പറയുന്നത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കലാണെന്നായിരുന്നു  പരാതി..


Also read: COVID Vaccine തിരഞ്ഞെടുപ്പ് തന്ത്രമാക്കി മുന്നണികള്‍, സൗജന്യ വാക്സിന്‍ വാഗ്ദാനം ചെയ്ത് തമിഴ്‌നാട്‌ മുഖ്യമന്ത്രി


എന്നാല്‍,  സൗജന്യ കോവിഡ് വാക്‌സിന്‍ എന്ന വാഗ്ദാനം ചട്ടലംഘനമല്ലെന്നും ബിജെപിയുടെ പ്രകടന പത്രികയില്‍ അപാകതയില്ലെന്നും ചൂണ്ടിക്കാട്ടിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ BJPയ്ക്ക്  ക്ലീന്‍ചിറ്റ് നല്‍കി.


Also read: COVID Vaccine എപ്പോള്‍ കിട്ടും? സ്വന്തം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തിയതി നോക്കിയാല്‍ മതി..!