ന്യുഡൽഹി:  ജൂലൈ 1 മുതൽ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്കിന്റെ പുതിയ നിയമങ്ങൾ ഒന്നുകൂടി അറിയണം.  കാരണം ജൂൺ 30 ന് ശേഷം എടിഎമ്മുകളിൽ നിന്ന് പണം പരിധിയില്ലാതെ സൗജന്യമായി പിൻവലിക്കാനുള്ള നിയമം പൂർണ്ണമായും നിർത്തലാക്കിയേക്കാം. മാത്രമല്ല മാസത്തിൽ എടിഎമ്മിൽ നിന്നും കൂടുതൽ ഇടപാടുകൾ നടത്തുകയാണെങ്കിൽ അധിക ചാർജും ചിലപ്പോൾ നിങ്ങൾക്ക് നൽകേണ്ടിവരും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: പശ്ചിമ ബംഗാളില്‍ ജൂലൈ 31 വരെ lock down നീട്ടി


കൊറോണ പകർച്ചവ്യാധി മൂലം ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കൽ നിയമങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏതൊരു വ്യക്തിയ്ക്കും ജൂൺ 30 വരെ ഏത് ബാങ്കിന്റെയും എടിഎമ്മിൽ നിന്ന് പരിധിയില്ലാത്ത പണം പിൻവലിക്കാൻ സാധിക്കും.  ഒരുപക്ഷേ സർക്കാർ ഇത് മുന്നോട്ട് കൊണ്ടുപോയാൽ ഈ നിയമം പ്രാബല്യത്തിൽ തുടരും. എന്നാൽ ഇതിൽ മാറ്റം വന്നാൽ lock down ന് മുൻപുള്ള നിയമങ്ങൾ ആയിരിക്കും ബാങ്ക് നടപ്പിലാക്കുന്നത്. 


എസ്‌ബി‌ഐ ഉപഭോക്താക്കൾ‌ക്ക് ഇത് ശ്രദ്ധിക്കുക... 


ജൂലൈ 1 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് lock down ന് മുമ്പുള്ള നിയമങ്ങൾ വീണ്ടും ബാധകമാകും. ബാങ്കിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മെട്രോ നഗരങ്ങളിലെ സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം 8 സൗജന്യ ഇടപാടുകൾ ലഭിക്കുമെന്നാണ്.  ഇതിൽ അഞ്ചു പ്രാവശ്യം  ബാങ്കിന്റെ എടിഎമ്മുകളിൽ നിന്നും ബാക്കിയുള്ള മൂന്ന് പ്രാവശ്യം മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും നിങ്ങൾക്ക് പിൻവലിക്കാം.  


Also read: Dog Meat Festival: ചൈന വീണ്ടും ഒരു വലിയ അണുബാധയ്ക്ക് കാരണമായേക്കാം...


എന്നാൽ മെട്രോ നഗരത്തിലല്ലാത്ത ഉപഭോക്താക്കൾക്ക് എല്ലാ മാസവും 10 തവണ സൗജന്യ ഇടപാടുകൾ നടത്താം.  ഇതിൽ അഞ്ചു പ്രാവശ്യം  ബാങ്കിന്റെ എടിഎമ്മുകളിൽ നിന്നും ബാക്കിയുള്ള അഞ്ച് പ്രാവശ്യം മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും നിങ്ങൾക്ക് പിൻവലിക്കാം.  ഇതിൽ കൂടുതൽ തവണ പണം പിൻവലിച്ചാൽ നിങ്ങളുടെ കയ്യിൽ നിന്നും 20 രൂപയും കൂടാതെ ജിഎസ്ടിയും ഈടാക്കും അതുപോലെ പണമല്ലാത്ത ഇടപാടുകൾക്ക് 8 രൂപയും, ജിഎസ്ടിയും ഈടാക്കുന്നു. ജിഎസ്ടിയുടെ നിരക്ക് 18 ശതമാനമാണ്.