കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജൂലൈ 31 വരെ lock down തുടരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
നിലവില്‍ സംസ്ഥാനത്ത് ജൂണ്‍ 30 വരെയായിരുന്നു lock down പ്രഖ്യാപിച്ചിരുന്നത്.
Lock down നീട്ടുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിന് മുന്‍പ് മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍വകക്ഷി യോഗ൦ വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി ജൂലൈ 31 വരെ lock down നീട്ടിയതായി പ്രഖ്യാപിച്ചത്.
ജൂലൈ 31 വരെ സ്കൂളുകളും കോളജുകളും ട്രെയിന്‍-മെട്രോ സര്‍വീസുകളും ഉണ്ടാവില്ലെന്ന് മമത മുന്‍പേ തന്നെ വ്യക്തമാക്കിയിരുന്നു.
lock down നീട്ടുന്ന ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.
കഴിഞ്ഞ ദിവസം 370 പേര്‍ക്കാണ് പശ്ചിമ ബംഗാളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14,728 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4,930 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 580 ആയി ഉയർന്നു.