ബാങ്കിംഗ് മുതൽ അടുക്കള വരെ, നാളെ മുതൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാകും..!
സാധാരണ മനുഷ്യർ കൊറോണയുടെയും പെട്രോൾ-ഡീസലിന്റെയും വില കുതിച്ചുയരുന്നതിൽ തന്നെ അങ്കലാപ്പിലിരിക്കുന്ന ഈ സാഹചര്യത്തിലാണ് നാളെമുതൽ ബാങ്കിംഗ് നിയമങ്ങളിലും എൽപിജി വിലയിലും മാറ്റം ഉണ്ടാകുന്നത്.
ന്യുഡൽഹി: ബുധനാഴ്ച മുതൽ ജൂലൈ മാസം ആരംഭിക്കുകയാണ്. കൊറോണ കാലഘട്ടത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 1 മുതൽ സർക്കാർ അൺലോക്ക് -2 പ്രക്രിയ ആരംഭിക്കുമ്പോൾ, വീട്ടിലെ അടുക്കള മുതൽ ബാങ്ക് കാര്യങ്ങളിൽ വരെ പലതിലും മാറ്റങ്ങൾ സംഭവിക്കാം. അല്ലെങ്കിൽ തന്നെ സാധാരണ മനുഷ്യർ കൊറോണയുടെയും പെട്രോൾ-ഡീസലിന്റെയും വില കുതിച്ചുയരുന്നതിൽ തന്നെ അങ്കലാപ്പിലിരിക്കുന്ന ഈ സാഹചര്യത്തിലാണ് നാളെമുതൽ ബാങ്കിംഗ് നിയമങ്ങളിലും എൽപിജി വിലയിലും മാറ്റം ഉണ്ടാകുന്നത്. ജൂലൈ 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ ഏതെല്ലാം പ്രധാന മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് അറിയണ്ടേ...
എടിഎം ഇടപാടുകളിൽ ഇളവ് ലഭിക്കില്ല
ബുധനാഴ്ച മുതൽ എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും എടിഎമ്മുകളിൽ നിന്ന് പണമിടപാടുകൾ നടത്തുന്നതിന് ഒരു ഇളവുകളും ലഭിക്കില്ല. മുന്നത്തെപ്പോലെ എല്ലാ മാസവും മെട്രോ നഗരങ്ങളിൽ എട്ട് തവണയും നോൺ മെട്രോ നഗരങ്ങളിൽ 10 തവണയും മാത്രമേ ഇടപാടുകൾ നടത്താൻ കഴിയൂ. കൊറോണ വൈറസ് പടരുന്നത് കാരണം ആളുകൾക്ക് എടിഎമ്മുകളിൽ നിന്ന് പരിധിയില്ലാതെ പൈസ പിൻവലിക്കാൻ സൗകര്യം നൽകിയിരുന്നു. ആ സൗകര്യം ഇന്നോടെ അവസാനിക്കുകയാണ്.
Also read: ATM ൽ നിന്നും പൈസ പിൻവലിക്കാനുള്ള നിയമങ്ങൾ ജൂലൈ 1 മുതൽ മാറുന്നു, ശ്രദ്ധിക്കുക...
മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കണം
നാളെമുതൽ അക്കൗണ്ട് ഉടമകൾക്ക് അവരുടെ ബാങ്കുകളുടെ നിയമങ്ങൾ അനുസരിച്ചുള്ള മിനിമം ബാലൻസ് എല്ലാ മാസവും സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കണം.Lock down സമയത്ത് പ്രതിമാസ ബാലൻസ് നിലനിർത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കിയിരുന്നു. മെട്രോ സിറ്റി, നഗര, ഗ്രാമ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വ്യത്യസ്തമായ മിനിമം ബാലൻസ് ചാർജ്ജ് ഉണ്ടാകും.
പലിശ കുറയും
ഉപഭോക്താക്കളുടെ അക്കൗണ്ടിൽ ലഭിക്കുന്ന പലിശയിലാണ് ഏറ്റവും വലിയ അടി കിട്ടിയിരിക്കുന്നത്. മിക്ക ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടിൽ ലഭിക്കുന്ന പലിശ കുറച്ചിരിക്കുകയാണ്. പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ട് ഉടമകൾക്കുള്ള പലിശ 0.50 ശതമാനം കുറച്ചിട്ടുണ്ട് അതുപോലെ മറ്റ് സർക്കാർ ബാങ്കുകളിൽ പരമാവധി 3.25 ശതമാനം പലിശയായിരിക്കും ലഭിക്കുന്നത്.
അക്കൗണ്ട് മരവിപ്പിക്കും
ഇതോടൊപ്പം പല ബാങ്കുകളിലും രേഖകൾ സമർപ്പിച്ചില്ലെങ്കിൽ ജൂലൈ 1 മുതൽ ആളുകളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും. ബാങ്ക് ഓഫ് ബറോഡയ്‌ക്കൊപ്പം വിജയാ ബാങ്കിലും, ദേനാ ബാങ്കിലും ഈ നിയമം ബാധകമാണ്. വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്.
എൽപിജി, വിമാന ഇന്ധന വിലയിൽ മാറ്റം വരും
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ എല്ലാ മാസവും ആദ്യ തീയതിയിൽ എൽപിജി സിലിണ്ടറിന്റെയും വിമാന ഇന്ധനത്തിന്റെയും പുതിയ വിലകൾ പ്രഖ്യാപിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നതിനനുസരിച്ച് ആളുകളുടെ അടുക്കളയിൽ മാത്രമല്ല വിമാന നിരക്കിലും ഗണ്യമായ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടൽ പെൻഷൻ യോജന നിയമങ്ങളിൽ മാറ്റം വരും
ജൂൺ 30 ന് ശേഷം അടൽ പെൻഷൻ യോജനയിൽ (APY) Auto Debit പുനരാരംഭിക്കും. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം ജൂൺ 30 വരെ ഈ സൗകര്യം നിർത്തിവച്ചിരിക്കുകയാണെന്ന് PFRDA യുടെ ഏപ്രിൽ 11 ലെ സർക്കുലർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ബാങ്കുകൾ അടൽ പെൻഷൻ യോജനയിൽ നിന്ന് ഓട്ടോ ഡെബിറ്റ് നിർത്തിയത്. ജൂലൈ 1 മുതൽ ഇത് വീണ്ടും ആരംഭിക്കും.
Also read: ജൂലൈ 1 മുതൽ പെൻഷൻ ഫണ്ടിൽ വലിയ മാറ്റങ്ങൾ സംഭവിക്കും... അറിയണ്ടേ?
MSME ഓൺലൈൻ രജിസ്ട്രേഷൻ
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ജൂലൈ 1 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയും. ഈ രജിസ്ട്രേഷൻ സ്വയം പ്രഖ്യാപിത വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു, ഇതിനായി രേഖകൾ അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല. സംരംഭങ്ങളെ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ ആദായനികുതി, ജിഎസ്ടി എന്നിവയുമായി സംയോജിപ്പിക്കുകയാണെന്ന് കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ PAN Number, GSTIN എന്നിവയുടെ അടിസ്ഥാനത്തിൽ പരിശോധിക്കും.
കൊറോണ കാലഘട്ടത്തിൽ പിഎഫ് പണം പിൻവലിക്കാനുള്ള അവസാന തീയതി
കൊറോണ വൈറസ് തടയുന്നതിനായി ഏർപ്പെടുത്തിയ lock down സമയത്ത് പിഎഫിൽ നിന്ന് പണം പിൻവലിക്കാനുള്ള നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് ചെയ്തിരുന്നു. ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ നിന്നും കുറച്ച് തുക പിൻവലിക്കാൻ താൽപ്പര്യപ്പെടുന്നെങ്കിൽ നിങ്ങൾ ജൂലൈ 1 ന് മുൻപ് ചെയ്യണം കാരണം ജൂലൈ 1 മുതൽ ഇളവുകളിൽ മാറ്റം വരും. ജൂൺ 30 വരെ മാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്.
Kisan Samman Nidhi-ൽ രജിസ്ട്രേഷൻ
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം മോദി സർക്കാർ പ്രതിവർഷം 2000 രൂപയുടെ മൂന്ന് തവണകളായി 6000 രൂപ കർഷകർക്ക് നൽകുന്നു. ഇതുവരെ അഞ്ച് തവണകളായി കർഷകർക്ക് അയച്ചിട്ടുണ്ട്. ജൂൺ 30 നകം നിങ്ങൾക്ക് ഈ സ്കീമിൽ രജിസ്റ്റർ ചെയ്യാം. ജൂൺ 30 നകം അപേക്ഷിച്ചാൽ ജൂലൈയിൽ നിങ്ങൾക്ക് 2000 രൂപയും ഓഗസ്റ്റിൽ രണ്ടാം തവണയായി 2000 രൂപയും ലഭിക്കും.
മ്യൂച്വൽ ഫണ്ടുകൾ വാങ്ങുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കും
ജൂലൈ 1 മുതൽ നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകൾ വാങ്ങുന്നതിന് 0.005% സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടിവരും. വ്യവസ്ഥാപിത നിക്ഷേപ പദ്ധതികൾ (എസ്‌ഐപി), വ്യവസ്ഥാപിത കൈമാറ്റ പദ്ധതികൾ (എസ്ടിപി) ഡിവിഡന്റ് റീഇന്‍വെസ്റ്റ്മെന്റ്, ഓഹരി അധിഷ്ഠിത ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍ എന്നീ നിക്ഷേപങ്ങൾക്കും സ്റ്റാമ്പ് ഡ്യൂട്ടി ബാധകമാണ്. നിക്ഷേപിക്കുന്ന തുകയുടെ 0.005 ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുക. ഇതിനുപുറമെ, മ്യൂച്വൽ ഫണ്ട് യൂണിറ്റായ ഡിമാറ്റ് അക്കൗണ്ടിലേക്കുള്ള കൈമാറ്റത്തിന് 0.015 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തും. 90 ദിവസമോ അതിൽ കുറവോ കാലയളവിൽ കൂടിയ തുക നിക്ഷേപിച്ച ഹ്രസ്വകാല മ്യൂച്വൽ ഫണ്ടുകൾക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി കൂടുതൽ ബാധകമാകുക. അതേസമയം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതില്ല.