Financial Changes from September 1: ടോള്‍ ചാര്‍ജ്ജ് മുതല്‍ LPG വില വരെ, നിങ്ങളെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്
എല്ലാ തലങ്ങളിലുമുള്ള ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന ചില സാമ്പത്തിക മാറ്റങ്ങളാണ് സെപ്റ്റംബര്‍ 1 മുതല്‍ വരാന്‍ പോകുന്നത്.
Financial Changes from September 1: എല്ലാ തലങ്ങളിലുമുള്ള ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന ചില സാമ്പത്തിക മാറ്റങ്ങളാണ് സെപ്റ്റംബര്‍ 1 മുതല്‍ വരാന്‍ പോകുന്നത്.
സെപ്റ്റംബർ 1 മുതൽ നിലവില്‍ വരുന്ന സാമ്പത്തിക മാറ്റങ്ങളില്‍ ടോൾ ചാർജുകൾ, നാഷണൽ പെൻഷൻ സ്കീം (NPS), പ്രോപ്പർട്ടി വിലകൾ, LPG വില, ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങള്‍ സാധാരണക്കാരന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ ദിനംദിന ജീവിതത്തില്‍ ഇത്തരം സാമ്പത്തിക മാറ്റങ്ങള്‍മൂലം എന്തെങ്കിലും തരത്തിലുള്ള അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ മാറ്റങ്ങള്‍ വിശദമായി അറിഞ്ഞിരിക്കണം.
സെപ്റ്റംബര്‍ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാറ്റങ്ങള്‍ ഇവയാണ്
PM Kisan Rules: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 12-ാം ഗഡു സെപ്റ്റംബര്‍ മാസം ആദ്യ വാരം തന്നെ കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുമായി ബാധപ്പെട്ട ഒരു നടപടി പൂര്‍ത്തിയാക്കാനുള്ള സമയം ആഗസ്റ്റ് 31 ന് അവസാനിച്ചു. അതായത് ആഗസ്റ്റ് 31 നകം e KYC പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 12-ാം ഗഡു ലഭിക്കില്ല.
Punjab National Bank (PNB) KYC Updation: PNB ബാങ്ക് അതിന്‍റെ ട്വീറ്റർ അക്കൗണ്ടിലൂടെ, ആഗസ്റ്റ് 31 നകം KYC അപ്‌ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. KYC പൂര്‍ത്തിയാക്കിയില്ല എങ്കില്‍ വരും സമയങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് തടസം നേരിടാം..
Petrol, diesel prices: 3 മാസത്തിലേറെയായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പക്ഷെ സെപ്റ്റംബര്‍ 1 ന് രാജ്യത്ത് ഇന്ധന വിലയില്‍ .മാറ്റമുണ്ടാകാം. മെയ് 22 നാണ് കേന്ദ്ര സർക്കാർ അവസാനമായി ഇന്ധന വിലയിൽ മാറ്റം വരുത്തിയത്.
LPG prices: ആഗോള വിപണിയിലെ ക്രൂഡ് വിലയുടെ അടിസ്ഥാനത്തിൽ, എണ്ണക്കമ്പനികള്‍ എല്ലാ മാസവും ആദ്യ ദിവസം എൽപിജി വില പരിഷ്കരിക്കുന്നു. അതിനാൽ, സെപ്റ്റംബര്‍ 1 മുതല്‍ പാചക വാതക സിലിണ്ടറുകളിൽ വീണ്ടും വില വർദ്ധനവ് പ്രതീക്ഷിക്കാം.
Hike in toll fees on Yamuna Expressway: യമുന എക്‌സ്‌പ്രസ്‌വേയിൽ ടോൾ ഫീസിൽ വർദ്ധനവ് ബസുകൾക്കും ട്രക്കുകൾക്കും ഉള്ള ടോൾ നിരക്ക് കിലോമീറ്ററിന് 7.90 രൂപയിൽ നിന്ന് 8.45 രൂപയായി വര്‍ദ്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...