ഇംഗ്ലീഷ് സംസാരിക്കുന്ന പഴക്കച്ചവടക്കാരി; റയീസ അന്‍സാരിയുടെ യോഗ്യത PhD!!
നിയന്ത്രണങ്ങള്‍ ശക്തമാണെങ്കിലും ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.
നിയന്ത്രണങ്ങള്‍ ശക്തമാണെങ്കിലും ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.
COVID 19 വൈറസിന്റെ വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഈ നിയന്ത്രണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ദിവസ വേതനക്കാരെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. മധ്യപ്രദേശി(Madhya Pradesh)ലെ ഇന്‍ഡോറില്‍ നിന്നുള്ള ഒരു പഴക്കച്ചവടക്കാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
കഞ്ചാവ് ആവശ്യ വസ്തുവല്ല കേട്ടോ... വൈറലായി ട്വീറ്റ്!!
തുടര്‍ച്ചയായുള്ള ലോക്ക്ഡൌണില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് യുവതി സംസാരിക്കുന്നത്. കൊറോണ (Corona Virus) ലോക്ക്ഡൌണി(Corona Lockdown)ല്‍ ദുരിതമനുഭാവിക്കുന്നവര്‍ക്ക് അധികാരികള്‍ എന്ത് സഹായം നല്‍കിയെന്നാണ് ഇവരുടെ ചോദ്യം. എന്നാല്‍, ചുറ്റും കൂടി നിന്ന ആളുകളെ ഞെട്ടിച്ചത് ഇതൊന്നുമല്ല. ഇംഗ്ലീഷിലാണ് റയീസ അന്‍സാരി എന്ന പഴക്കച്ചവടക്കാരി സംസാരിച്ചത്.
ദേവി ആഹില്യ വിശ്വ വിദ്യാലയയില്‍ നിന്നും മെറ്റീരിയല്‍ സയന്‍സില്‍ PhD എടുത്തിട്ടുണ്ടെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. മാള്‍വ മില്‍ ഏരിയയില്‍ പഴകട നടത്തുകയാണ് അന്‍സാരി. ഇങ്ങനെ ലോക്ക്ഡൌണ്‍ തുടര്‍ന്നാല്‍ എങ്ങനെ കുടുംബത്തെ പോറ്റാനാകും എന്നാണ് ഇവര്‍ ചോദിക്കുന്നത്.
വീട്ടുജോലിയില്‍ എന്തിന് ലിംഗഭേദം; കഴിവിനനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ പങ്കിടാം -ട്വിങ്കിള്‍ ഖന്ന
Msc ഫിസിക്സ് പഠനം പൂര്‍ത്തിയാക്കിയ അന്‍സാരി 2011ലാണ് PhD നേടിയത്. ഈ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയ്ക്ക് ശ്രമിച്ചുകൂടെ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിനു ആരാണ് തനിക്കൊരു ജോലി നല്‍കുകയെന്നായിരുന്നു മറുചോദ്യം.
മാത്രമല്ല, കൊറോണ വൈറസ് പടര്‍ത്തുന്നത് മുസ്ലീങ്ങളാണെന്നാണ് ധാരണയെന്നും അതുക്കൊണ്ട് തന്നെ ആരും തനിക്ക് ജോലി തരില്ലെന്നും അവര്‍ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലിയ്ക്ക് ശ്രമിച്ചെങ്കിലും ആരും തനിക്ക് ജോലി നല്‍കിയില്ലെന്നും അതുക്കൊണ്ടാണ് പഴക്കച്ചവടത്തിനു ഇറങ്ങിയതെന്നും അവര്‍ പറഞ്ഞു.