Nirmala Sitharaman: ഇന്ധന വില കുറയുന്നില്ലെങ്കില്‍ നിങ്ങളുടെ സർക്കാരിനോട് ചോദിക്കൂ....’നിർമ്മല സീതാരാമൻ
രാജ്യത്തെ ഉയന്ന ഇന്ധനവില സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ചുട്ട മറുപടി നല്‍കി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ.
New Delhi: രാജ്യത്തെ ഉയന്ന ഇന്ധനവില സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ചുട്ട മറുപടി നല്‍കി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ.
ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായും ഇനി ജനങ്ങള്‍ ഈ ചോദ്യം സ്വന്തം സംസ്ഥാന സർക്കാറുകളോടാണ് ചോദിക്കേണ്ടത് എന്നും നിർമ്മലാ സീതാരാമൻ (Nirmala Sitharaman) മറുപടി പറഞ്ഞു.
കേന്ദ്രസർക്കാർ എക്‌സ്സൈസ് നികുതിയിൽ ഇളവുവരുത്തിക്കൊണ്ട് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ കുറവ് വരുത്തി. അടുത്ത് നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. ഇനിയും വില കുറയണമെന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാർ വാറ്റ് നികുതികുറയ്‌ക്കുക തന്നെ വേണം. ഇന്ധന നികുതിയെ GST -യിൽ ഉൾപ്പെടുത്താൻ നിലവില്‍ സാധിക്കില്ല, അതിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്", കേന്ദ്രമന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ "ഭാരം കുറയ്‌ക്കാൻ സംസ്ഥാന സർക്കാറുകൾ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് മനസ്സിലാകുന്നില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
രാജ്യത്ത് നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായും ധനമന്ത്രിമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നിർമ്മലാ സീതാരാമന്‍ മാധ്യമങ്ങളെ കണ്ടത്.
രാജ്യത്ത് ഇന്ധനവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് എക്‌സൈസ് ഡ്യൂട്ടി 5% വും ഡീസല്‍ തീരുവ 10% വും കുറച്ചിരുന്നു.
കേന്ദ്രത്തിന് പിന്നാലെ നിരവധി സംസ്ഥാനങ്ങള്‍ VAT കുറച്ചിരുന്നു എങ്കിലും ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ കുറച്ചിട്ടില്ല. വര്‍ധിപ്പിച്ച നികുതി കേന്ദ്രം തന്നെ കുറയ്ക്കണമെന്നാണ് കേരളം ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. സംസ്ഥാനം ഇതുവരെ നികുതി വര്‍ദ്ധി പ്പിച്ചിട്ടില്ല എന്നും കേന്ദ്ര നയങ്ങളാണ് വില വര്‍ധനയ്ക്ക് കാരണമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...